• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:43 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആരോഗ്യമന്ത്രി വിലകൂടിയ കണ്ണട വാങ്ങിക്കുന്നു, മുഖ്യമന്ത്രി ലക്ഷങ്ങള്‍ മുടക്കി ഹെലികോപ്റ്റര്‍ യാത്ര നടത്തുന്നു, ധനമന്ത്രി പറയുന്നു ഖജനാവ് കാലിയാണെന്ന് ; എങ്ങനെയാണ് പാവങ്ങളുടെ പാര്‍ട്ടിയില്‍ പണക്കാരുടെ ആധിപത്യം വന്നത്? അണികളേ നിങ്ങളാണ് യഥാര്‍ത്ഥ വിഡ്ഢികള്‍

By സാന്ദ്ര എസ് പാലാഴി    January 10, 2018   

സാന്ദ്ര എസ് പാലാഴി

ഒരു പ്രകൃതി ദുരന്തം വരുമ്പോഴേക്കും ബക്കറ്റെടുത്ത് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്ന നിങ്ങളോട് ജനങ്ങള്‍ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. എങ്ങനെയാണ് പാവങ്ങളുടെ പാര്‍ട്ടിയില്‍ പണക്കാരുടെ ആധിപത്യം വന്നത്.

അതെ പാവങ്ങളുടെ പാര്‍ട്ടി ആയിരുന്നു പണ്ട്. ഇന്ന് അതെല്ലാം മാറി എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്.

ചോദ്യം ചെയ്യുന്നവനെ സങ്കിയൊ, കൊങ്ങിയോ ആക്കിയിട്ട് കാര്യമില്ല. നിങ്ങള്‍ അണികളായ സഖാക്കള്‍ ചോദ്യം ചെയ്യാത്തത് കൊണ്ടാണ് സാധരണക്കാരായ ജനങ്ങള്‍ക്ക് ഇതെല്ലം ചോദ്യം ചെയ്യേണ്ടി വരുന്നത്. ജനങ്ങളുടെ പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോള്‍ മന്ത്രിമാര്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതായി തോന്നുന്നില്ല.

അടിക്കടി ഖജനാവ് കാലിയാണെന്ന് ധനമന്ത്രി പറയുന്നത് കേള്‍ക്കാം, തോമസ്‌ ഐസക്ക് സാറിന് അത്യാവശ്യം കാര്യങ്ങള്‍ അറിയാം. അദ്ദേഹം പറഞ്ഞത് ഉള്ള കാര്യവുമാണ്. ഇപ്രകാരം സാമ്പത്തികമായി പിരിമുറുക്കം അനുഭവിക്കുമ്പോള്‍ നേതാക്കള്‍ തന്നെ പാഴ്ച്ചിലവ് നടത്തണോ? 

യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് കാരണം പറഞ്ഞ്, തിരുവനന്തപുരം കളക്ടറെയോ മറ്റോ കേന്ദ്ര കമ്മിറ്റി മീറ്റിംങ്ങിന് പങ്കെടുപ്പിച്ചാല്‍ മതിയായിരുന്നില്ലോ, ഒപ്പം 8 ലക്ഷം രൂപ 8 പട്ടിണി പാവങ്ങള്‍ക്ക് വീതിച്ചു നല്‍കാമായിരുന്നില്ലേ. അതല്ലേ പാവങ്ങളുടെ പാര്‍ട്ടി നേതാവ് ചെയ്യേണ്ടിയിരുന്നത്.

ആരോഗ്യമന്ത്രി വിലകൂടിയ കണ്ണട വാങ്ങിക്കുന്നു മുഖ്യമന്ത്രി ലക്ഷങ്ങള്‍ മുടക്കി ഹെലികോപ്റ്റര്‍ യാത്ര നടത്തുന്നു. ധനമന്ത്രി പറയുന്നു ഖജനാവ് കാലിയാണെന്ന്. മന്ത്രിമാരുടെ ധൂര്‍ത്ത് മനസ്സിലാക്കാതെ ബക്കറ്റ് പിരിവിന് ഇറങ്ങുന്ന അണികളേ നിങ്ങളാണ് യഥാര്‍ത്ഥ വിഡ്ഢികള്‍ എന്ന് വീണ്ടും തിളിയിക്കപ്പെടുന്നു.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുനെന്ന് ധനമന്ത്രി പറയുമ്പോള്‍ ജനങ്ങള്‍ അറിഞ്ഞ ഈ ധൂര്‍ത്ത് കൂടാതെ ജനങ്ങള്‍ അറിയാത്ത മന്ത്രിമാരുടെ ധൂര്‍ത്ത് എന്തെല്ലാമായിരിക്കും ?

ന്യായീകരണം അല്ല ന്യായത്തിന്‍റെ പക്ഷത്താണ് അണികള്‍ നില്‍ക്കേണ്ടത്. പുറംലോകം അറിഞ്ഞില്ലെങ്കില്‍ ഉത്തരവ് റദ്ദാക്കുമായിരുന്നോ എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും, എട്ട് ലക്ഷം രൂപ കൊണ്ട് എട്ട് കുടുംബങ്ങളെ സഹായിക്കാമെന്ന് ചിന്തിക്കാന്‍ "പണക്കാരുടെ പാര്‍ട്ടിക്ക്" ഇന്നാവുന്നില്ല എന്നതാണ് സത്യം. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News