• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MAY 2018
THURSDAY
01:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോദിക്കെതിരെ ഗുരുതര ആരോപണവുമായി എച്ച്.ഡി കുമാരസ്വാമി; എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തി; ഭരണഘടനാസ്ഥാപനങ്ങളെ കേന്ദ്രം ദുരുപയോഗിക്കുന്നു

By Web Desk    May 17, 2018   

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണവുമായി എച്ച്.ഡി കുമാരസ്വാമി. എംഎല്‍എ ആനന്ദ്‌സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്ന് കുമാരസ്വാമി ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാസ്ഥാപനങ്ങളെ കേന്ദ്രം ദുരുപയോഗിക്കുന്നുവെന്ന് കുമാരസ്വാമി തുറന്നടിച്ചു.

ഒരു എംഎല്‍എയെ ഡല്‍ഹിയിലേക്ക് ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ കടത്തി. ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ഒന്നുചേരണമെന്നും ഇക്കാര്യം പ്രതിപക്ഷപാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ രാഹുലിന് അമിത് ഷായുടെ മറുപടി പുറത്തുവന്നു. ബിജെപിയുടേത് പൊള്ളയായ വിജയമെന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ് അമിത് ഷായെ രോഷം കൊള്ളിച്ചത്. കോണ്‍ഗ്രസിന്റേത് അവസരവാദരാഷ്ട്രീയമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

രാജ്ഭവനുമുന്നില്‍ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News