• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
06:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കർണാടകയിൽ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്: ഗവർണർ അനുവദിച്ചില്ലെങ്കിൽ കോടതിയിലേക്ക്

By Web Desk    May 16, 2018   

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്തുവന്നതിനു പിന്നാലെ സർക്കാരുണ്ടാക്കുമെന്ന നിലപാടിൽ ഉറച്ച് കോണ്‍ഗ്രസ്. സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം അറിയിച്ചു. 

എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിച്ചാൽ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് കോൺഗ്രസിന്‍റെ പ്രചാരണസമിതി തലവൻ ഡി.കെ. ശിവകുമാർ പറഞ്ഞു. എംഎൽഎമാരെ രാജിവെപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും താൻ ബിജെപിക്ക് ഒപ്പം പോകുമെന്നത് തെറ്റായ വാർത്തയാണെന്നും ശിവകുമാർ കൂട്ടിച്ചേര്‍ത്തു. 

ഒരു എംഎൽഎ പോലും പുറത്തുപോകില്ലെന്നും തങ്ങൾ തന്നെ സർക്കാർ രൂപീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും സിദ്ധരാമയ്യയും പറഞ്ഞു. കോൺഗ്രസ് നിയമസഭ കക്ഷി യോഗം അൽപ്പസമയത്തിനകം ചേരും. അതേസമയം, സർക്കാർ രൂപീകരണ അവകാശവാദത്തിൽനിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് ബിജെപിയുടെയും നിലപാട്. യെദിയൂരപ്പ ഇന്ന് ഗവർണറെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News