• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MAY 2018
SUNDAY
03:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ട്വീറ്റ് വിവാദമാകുന്നു; കര്‍ണ്ണാടക കോണ്‍ഗ്രസില്‍ കലഹം

By Web Desk    March 19, 2018   

കര്‍ണ്ണാടകാ കോണ്‍ഗ്രസില്‍ കലഹം. കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടേയും മകന്‍ ഹര്‍ഷ മൊയ്ലിയുടേയും ട്വീറ്റുകളെ ചൊല്ലിയാണ് കര്‍ണാടക കോണ്‍ഗ്രസില്‍ കലഹം ഉണ്ടായത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പണമാണ് പ്രധാന പങ്ക് വഹിക്കുന്നത്. പണത്തെ ആശ്രയിച്ചാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെ പോലും നിശ്ചയിക്കുന്നതെന്നുമായിരുന്നു ട്വീറ്റ്.

അതേസമയം കര്‍ണാടക കോണ്‍ഗ്രസിനെ ഉലച്ച ട്വീറ്റിന്റെ കാരണം വിശദീകരിച്ച് മൊയ്ലി രംഗത്തെത്തി. ട്വീറ്റര്‍ തന്റെ നിയന്ത്രണത്തിലല്ലെന്നും ഇത് ശരിയായ ട്വീറ്റ് അല്ലെന്നും പിന്‍വലിക്കുകയാണെന്നും മൊയ്ലി വിശദീകരിച്ചു. മൊയ്ലിയുടെ വിശദീകരണം വന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് അതേ ട്വീറ്റ് മകന്‍ ഹര്‍ഷ മൊയ്ലിയും പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ട്വീറ്റ് ടാഗ് ചെയ്തിരുന്നു. പിന്നീട് രണ്ട് ട്വീറ്റുകളും പിന്‍വലിക്കുകയും ചെയ്തു. സംഭവം വിവാദമാകുകയും പാര്‍ട്ടിയില്‍ ചേരിത്തിരിവ് രൂപപ്പെടാനും കാരണമായതോടെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെപിസിസി) ഹര്‍ഷ മൊയ്ലിക്ക് നോട്ടീസ് അയച്ചിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News