• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
02:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ ബിജെപി; നാല് എംഎല്‍എമാരെ ബന്ധപ്പെടാനാകാതെ കോണ്‍ഗ്രസ്; ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍

By Web Desk    May 16, 2018   

കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ ബിജെപി കരുനീക്കം തുടങ്ങി. ശ്രീരാമുലുവിനാണ് അതിന്റെ ചുമതല. നാല് എംഎല്‍എമാരെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ബിജെപി നേതാക്കള്‍ വിളിച്ചതായി അരമഗൗഡ പറഞ്ഞു. മന്ത്രിയാക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ബന്ധപ്പെടുന്നുണ്ടെന്ന് കെ.എസ്.ഈശ്വരപ്പയും പറഞ്ഞു.

അതിനിടെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തി. ബിജെപി പണം വാഗ്ദാനം ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം ഒരു സ്വതന്ത്ര നിയമസഭാംഗം ബിജെപി പക്ഷത്തേക്കെത്തി. സ്വതന്ത്ര എംഎല്‍എ ആര്‍.ശങ്കര്‍ യെദ്യൂരപ്പയെ വീട്ടിലെത്തി കാണുകയും ചെയ്തു. ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പയ്ക്ക് ഒപ്പമാണ് എത്തിയത്.

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി അതിരുകടന്നാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News