• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:51 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരള കോൺഗ്രസ്സ് എമ്മിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

By Web Desk    January 20, 2018   
കേരള കോൺഗ്രസ്സ് എമ്മിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അന്ത്യകൂദാശ കാത്ത് കിടക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വെന്റിലേറ്ററാകാൻ എൽഡിഎഫ് ഇല്ലെന്നായിരുന്നു കാനത്തിന്റെ വാക്കുകൾ. സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
ഇടത് മുന്നണിയുടെ അടിത്തറ വികസിപ്പിക്കുന്നതിനെ  സിപിഐ യും പിന്തുണക്കുന്നു. മുന്നണി വിട്ടുപോയ കക്ഷികൾ തിരിച്ച്  വരണമെന്ന് ആദ്യം പറഞ്ഞത് സിപിഐ ആണ്. ആ തരത്തിലുള്ള പാർട്ടികൾ മുന്നണിയിലേക്കെത്തുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
 
ബാർകോഴക്കേസിൽ സിപിഐ മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. കേസിൽ കോടതി എന്തു പറയുന്നുവെന്നാണ് അറിയേണ്ടത്. അന്വേഷണ സംഘം ഓരോ സമയത്തു പറയുന്നതു പ്രസക്തമല്ല. പൊലീസ് നൽകിയ റിപ്പോർട്ട് കോടതി വിധിയോടെ മാറിമറഞ്ഞ സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ പൊലീസ് റിപ്പോർട്ട് അന്തിമമല്ലെന്നും കാനം കൂട്ടിച്ചേർത്തു.
 
 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News