• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചർച്ചകൾ പാടില്ല: ബാർകോഴ കേസിൽ മാധ്യമ ചർച്ചകൾ പാടില്ലെന്ന് ഹൈക്കോടതി താക്കീത്

By Web Desk    January 19, 2018   

കേരളാ കോൺഗ്രസ് എം ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം മാണിക്കെതിരായ ബാർകോഴ കേസിൽ വിജിലൻസ് റിപ്പോർട്ട് ചോർന്നതിൽ ഹൈകോടതിക്ക് അതൃപ്തി. വിജിലൻസ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് തുടർ മാധ്യമ ചർച്ചകൾ പാടില്ലെന്ന് കോടതി താക്കീത് ചെയ്തു. ഇക്കാര്യത്തിൽ വിജിലൻസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി.

മാണിക്കെതിരായ കോഴക്കേസ് പരിഗണിക്കുന്ന വേളയിലാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ എന്ന നിലയിൽ മാധ്യമങ്ങൾ ചില വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഈ സംഭവത്തിൽ വ്യാഴാഴ്ച അതൃപ്തി പ്രകടിപ്പിച്ച ഹൈകോടതി, സീനിയർ ഗവൺമെന്‍റ് പ്ലീഡറെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചിരുന്നു.

കേസ് ഇന്ന് പരിഗണിക്കവെ റിപ്പോർട്ട് എങ്ങനെ ചോർന്നതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി വിജിലൻസ് ഹൈകോടതിയെ അറിയിച്ചു. എസ്.പി അജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചിട്ടുണ്ടെന്നും വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേതുടർന്നാണ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ചേർന്നതിൽ കനത്ത അതൃപ്തി ഹൈകോടതി പ്രകടിപ്പിച്ചത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News