• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

APRIL 2018
THURSDAY
12:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അരവിന്ദ് കേജ്രിവാള്‍ വീണ്ടും ക്ഷമാപണം നടത്തി; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോടാണ് ഇത്തവണ മാപ്പ് പറഞ്ഞത്

By Web Desk    March 19, 2018   

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വീണ്ടും മാപ്പ് പറഞ്ഞ് രംഗത്ത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോടാണ് ഇത്തവണ മാപ്പ് പറഞ്ഞത്. വസ്തുത ഉറപ്പു വരുത്താതെ നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് ഇപ്രാവശ്യം കേജ്രിവാള്‍ മാപ്പ് പറഞ്ഞത്. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ വ്യക്തിപരമായി ശത്രുതയില്ല. ഞാന്‍ പശ്ചാത്തപിക്കുന്നതായും കെജ്രിവാള്‍ ഗഡ്കരിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2004ലാണ് ഗഡ്കരി കേജ്രിവാളിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മന്ത്രിയുമായ ബ്രിക്രം സിങ് മജീദിയയോടും നേരത്തെ കേജ്രിവാള്‍ ക്ഷമാപണം നടത്തിയിരുന്നു. വിവിധ റാലികളിലും പരിപാടികളിലും താങ്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എല്ലാം പിന്‍വലിച്ച് മാപ്പ് പറയുന്നു. ഇതുമൂലം അദ്ദേഹത്തിന് ഉണ്ടായ നാണക്കേടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കേജ്രിവാള്‍ മജീദിയയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News