• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകന്‍ വി.കെ ജയിന്‍ രാജിവെച്ചു

By Web Desk    March 13, 2018   

അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകന്‍ രാജിവെച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകന്‍ വി.കെ ജയിനാണ് രാജിവെച്ചത്. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റ സംഭവത്തില്‍ വി.കെ ജയിനെ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനും ലഫ്.ഗവര്‍ണര്‍ക്കും അയച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ എഎപി എംഎല്‍എമാരായ പ്രകാശ് ജാര്‍വാലും അമാനത്തുള്ള ഖാനും ചീഫ് സെക്രട്ടറിക്ക് ചുറ്റും നില്‍ക്കുന്നതും അദ്ദേഹത്തെ കെജ്രിവാളിന്റെ വസതിയില്‍ വച്ച് മര്‍ദിക്കുന്നത് കണ്ടുവെന്നും ജയിന്‍ മൊഴിനല്‍കിയെന്ന് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ചൂണ്ടിക്കാട്ടി തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News