• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എ. വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാകും

By Web Desk    June 1, 2018   
 
സിപിഎം നേതാവ് എ. വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാവും. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.  വൈകുന്നേരം മൂന്ന് മണിക്ക് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇത് സംബന്ധിച്ച ഔദ്ദ്യോഗിക പ്രഖ്യാപനമുണ്ടാകും.
 
12 വര്‍ഷമായി എല്‍ഡിഎഫ് കണ്‍വീനറായി തുടരുന്ന വൈക്കം വിശ്വന്‍ സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് മുന്നണിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ കൊണ്ടുവരാന്‍ സിപിഎം തീരുമാനിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ രാജ്യസഭ അംഗവുമാണ് എ. വിജയരാഘവൻ.
 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News