• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബിജെപി ഭയക്കുന്ന കണക്കുകൾ ; രാജസ്ഥാനിലെ പരാജയത്തിൽ ഞെട്ടലോടെ ബിജെപി

By Web Desk    February 9, 2018   
 
രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമുണ്ടാക്കിയത്.  തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായിരുന്നു മൂന്ന് മണ്ഡലങ്ങളും.
മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആള്‍വാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരണ്‍സിങ് യാദവ് 1.97 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അജ്മീര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഘുശര്‍മയും വ്യക്തമായ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്
 
ഫലം വന്നതിന് ശേഷം ഓരോ മണ്ഡലങ്ങളിലെയും വോട്ടുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ബിജെപി നേതൃത്വം ഞെട്ടിയത്. പല ബൂത്തുകളിലും ബിജെപിക്ക് നേടാനായത് ഒന്നും രണ്ടും വോട്ടുകൾ. നസീറാബാദ് നിയമസഭാ മണ്ഡലത്തിലെ 223–ാം നമ്പർ ബൂത്തിൽ ബിജെപി സ്ഥാനാർഥിക്കു കിട്ടിയത് വെറും ഒരു വോട്ട്. കോൺഗ്രസിന് 582. ബൂത്ത് 224 ൽ ബിജെപി രണ്ടു വോട്ടു നേടി നില ‘മെച്ചപ്പെടുത്തി’യപ്പോൾ കോൺഗ്രസിന് 500. ഇതിനേക്കാൾ ഏറെ കഷ്ടമാണ് ധുതു നിയമസഭാ മണ്ഡലത്തിലെ കാര്യങ്ങൾ.  49–ാം ബൂത്തിൽ ഭരണകക്ഷിക്ക് ഒരു വോട്ടു പോലും നേടാനായില്ല. കോൺഗ്രസിന് ഇവിടെ 337 വോട്ടുണ്ട്. ബിജെപി ഏജന്റുമാർ പോലും ബിജെപിക്ക് വോട്ട് ചെയ്തില്ലെന്ന് വേണം കണക്കാക്കാൻ.
 
അജ്മേർ ലോക്സഭാ സീറ്റിൽ സംസ്ഥാന തൊഴിൽമന്ത്രിയായ ബിജെപി സ്ഥാനാർഥി ഡോ.ജസ്വന്ത് സിങ് യാദവ് 1,96,496 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ ഡോ. കരൺസിങ് യാദവ് പരാജയപ്പെടുത്തിയത്. 2014 ൽ ബിജെപി 2.5 ലക്ഷം വോട്ടിനു ജയിച്ച മണ്ഡലമാണിത്. രണ്ടു ലക്ഷത്തോളം വോട്ടുകളാണ് ഉപതിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടത്. അജ്‌മേർ ലോക്സഭാ സീറ്റിൽ ബിജെപിയുടെ രാംസ്വരൂപ് ലാംബ കോൺഗ്രസിന്റെ രഘു ശർമയോട്  84,414 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. രഘു ശർമ 6,11,514 വോട്ടുകളും രാംസ്വരൂപ് 5,27,100 വോട്ടുകളും നേടി. മണ്ഡൽഗഡ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ വിവേക് ധക്കർ, ബിജെപിയുടെ ശക്തിസിങ് ഹഡയെ 12,976 വോട്ടുകൾക്കാണു തോൽപിച്ചത്.
 
പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടാകാൻ പോകുന്ന നഷ്ട്ങ്ങളെയാണ്. ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസ് തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വൻ പരാജയം നേരിട്ട കോൺഗ്രസിന് വലിയ ആശ്വാസമാണ് ഇപ്പോഴത്തെ കണക്കുകൾ നൽകുന്നത്. മാത്രമല്ല കോൺഗ്രസിനിത് വലിയ ആത്മവിശ്വാസം കൂടിയാണ്.
 
 
 
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News