• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തോമസ് ഐസക് ‘ സ്വപ്ന ലോകത്തെ ബാലഭാസ്കരൻ ' ; ധനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ

By Web Desk    March 2, 2018   
സിപിഐ മന്ത്രിമാര്‍ മര്‍മാണിമാരെപ്പോലെയാണെന്നും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണെന്നും സിപിഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. ധനമന്ത്രി ടി.എം. തോമസ് ഐസക് ‘ സ്വപ്ന ലോകത്തെ ബാലഭാസ്കര’നാണെന്ന് തൃശൂരില്‍നിന്നുള്ള പ്രതിനിധി വിമര്‍ശിച്ചു. ധനമന്ത്രി പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. സംസ്ഥാനം കടക്കെണിയിലാണ്. ജിഎസ്ടിയില്‍ ശക്തമായ നിലപാടെടുക്കുന്നതിലും ധനമന്ത്രി പരാജയപ്പെട്ടതായി വിമര്‍ശനമുയര്‍ന്നു.
 
മുഖ്യമന്ത്രിയുടെ ഉപദേശകര്‍ എല്‍ഡിഎഫ് നയത്തിന് എതിരായി നില്‍ക്കുന്നുവെന്നായിരുന്നു മറ്റൊരു വിമര്‍ശനം. വലിയ ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന ഉപദേശകര്‍ സര്‍ക്കാരിനു കാര്യമായ സംഭാവനകള്‍ നല്‍കുന്നില്ല. വിജിലന്‍സ് സംവിധാനം അഴിമതിക്കാരെ വെള്ളപൂശാനുള്ള സംവിധാനമായി മാറിയെന്നും വിമര്‍ശനമുണ്ടായി.
 
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News