• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
02:28 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തന്റെ കത്ത് മറയാക്കി കൂടുതല്‍ ബ്രൂവറികള്‍ അനുവദിക്കാന്‍ നീക്കം; ആരോപണവുമായി ചെന്നിത്തല.

By Shahina    December 15, 2018   
Ramesh-chennithala

കൊച്ചി: തന്റെ കത്ത് മറയാക്കി കൂടുതല്‍ ബ്രൂവറികള്‍ അനുവദിക്കാന്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടത്. 

സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് ബ്രൂവറി തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ സൂചന നല്‍കിയിരുന്നു. സാമ്പത്തിക സാഹചര്യം പരിഗണിക്കുന്നതിനൊപ്പം ബ്രൂവറി തുടങ്ങിയാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആകുമെന്നും കേരളത്തില്‍ ബ്രൂവറിതുടങ്ങണമെന്ന് പ്രതിപക്ഷ നേതാവ് കൂടി ആവശ്യപെട്ടിരുന്നുവെന്നും എക്‌സൈസ് മന്ത്രി പറഞ്ഞിരുന്നു. അതേത്തുടര്‍ന്നാണ് തന്റെ കത്ത് മറയാക്കി കൂടുതല്‍ ബ്രൂവറികള്‍ അനുവദിക്കാന്‍ നീക്കമെന്ന് ചെന്നിത്തല ആരോപിച്ചത്. ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.

ബ്രൂവറി സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. നിലവില്‍ പുറത്തുനിന്ന് മദ്യം കേരളത്തിലേക്ക് കൊണ്ടു വരികയാണ്.

പികെ ശശി എംഎല്‍എക്കെതിരായ പീഡന പരാതി യുവതി പിന്‍വലിച്ച വാര്‍ത്തയെക്കുറിച്ചും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വര്‍ഗീയ മതില്‍ തീര്‍ക്കാതെ സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്കട്ടെയെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News