• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബിജെപി എത്രത്തോളം അധ:പതിച്ചു എന്നതിന്റെ തെളിവാണ് ഇന്നത്തെ ഹര്‍ത്താല്‍: കടകംപള്ളി .

By Shahina    December 14, 2018   
kadakampally

തിരുവനന്തപുരം: ഒരാളുടെ ആത്മഹത്യ തങ്ങളുടെ രാഷ്ട്രീയ ആവശ്യത്തിനയി ഉപയോഗിക്കുക എന്ന് പറയുന്നത് ബിജെപി എത്രത്തോളം അധ:പതിച്ചു പോയിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിന്റെ സമയോജിതമായ ഇടപെടലാണ് സമരപ്പന്തലിനും സമരം നടത്തുന്നവര്‍ക്ക് ഒന്നും സംഭവിക്കാതിരുന്നത്. മരണപ്പെട്ട വേണുഗോപാലന്‍ നായര്‍ തിരുവന്തപുരം സ്വദേശിയാണെന്നും അയാളുടെ കുടുംബവുമായി താന്‍ സംസാരിച്ചുവെന്നും അയാള്‍ മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.

വേണുഗോപാലന്‍ നായര്ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ല. എന്നാല്‍  അയാളുടെ  കുടുംബം ഇടതുപക്ഷ അനുഭാവികളാണെന്നും അയാള്‍ അയ്യപ്പക്ഷേത്രത്തിന് മുന്നില്‍ പോയാലും ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ഒരാളല്ല. അങ്ങനെയുള്ളഒരാള്‍ അയാളുടെ ഏതോ ചിന്തയുടെ അടിസ്ഥാനത്തില്‍ സ്വന്തം ഇഷ്ടപ്രകാരം മരിച്ചു. ഇതിനാണ് ബിജെപി ഭ്രാന്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News