• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊല്ലം ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിനിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി

By Ajay    March 20, 2019   

കൊല്ലം: കൊല്ലം ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിനിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി. വര്‍ഷങ്ങളായി ഓച്ചിറയില്‍ കളിമണ്‍ വിഗ്രഹം വില്‍പ്പന നടത്തുന്ന കുടുംബത്തിലെ കുട്ടിയെയാണ് കാണാതായത്. പ്രദേശവാസികളായ നാലു പേര്‍ക്കായി ഓച്ചിറ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഓച്ചിറയില്‍ ദേശീയ പാതയ്ക്കരികില്‍ ശില്‍പങ്ങള്‍ തയ്യാറാക്കി വില്ലന നടത്തിവന്ന സംഘത്തിലെ പെണ്‍കുട്ടിയെയാണ് കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയത്. ഓച്ചിറ കണ്ണന്‍കുളങ്ങര സ്വദേശി റോഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഓച്ചിറ പോലീസ് പറഞ്ഞു.

അസിസ്റ്റന്റ് കമ്മീഷ്ണര്‍ അരുണ്‍ രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയുമായ് റോഷന്‍ അടുപ്പത്തിലായിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാതെ വിഷയം ഒത്തുതീര്‍പ്പാക്കി വിട്ടതായും ആക്ഷേപമുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News