• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘സാര്‍, അവളെന്റെ ഹൃദയം മോഷ്ടിച്ചു’, എങ്ങനെയെങ്കിലും കണ്ടുപിടിച്ചു തരണം’: പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

By ANSA 11    January 9, 2019   
love

നാഗ്പൂര്‍: ഹൃദയം മോഷണം പോയെന്ന വിചിത്രമായ പരാതിയുമായി യുവാവ്. തന്റെ കളവുപോയ ഹൃദയം കണ്ടെത്തിത്തരണമെന്ന ആവശ്യമുന്നയിച്ചാണ് യുവാവ് നാഗ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. ഇതോടെ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി. കേസെടുക്കാന്‍ സാധ്യമല്ലായെന്ന്‌ പറഞ്ഞ് യുവാവിനെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മടക്കി അയക്കുകയായിരുന്നു.

തന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടി കടന്നു വരികയും ഒരിക്കല്‍ അവള്‍ എന്റെ ഹൃദയം മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞെന്നുമാണ് യുവാവ് പരാതിയില്‍ പറഞ്ഞത്. നഷ്ടപ്പെട്ട ഹൃദയം കണ്ടെത്തിത്തരണമെന്ന ആവശ്യവുമായെത്തിയ യുവാവ് പൊലീസിനെ വട്ടുചുറ്റിച്ചു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വരികയും, ഇത് കേസാക്കാന്‍ വകുപ്പില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് യുവാവ് മടങ്ങാന്‍ തയ്യാറായത്.

നാഗ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന ഒരുപരിപാടിയില്‍ സംസാരിക്കവെ പൊലീസ് കമ്മീഷണര്‍ ഭൂഷണ്‍ കുമാര്‍ ഉപാധ്യായയാണ് യുവാവിന്റെ ഹൃദയ മോഷണ കഥ വെളിപ്പെടുത്തിയത്. പരാതി സ്വീകരിക്കാന്‍ നിയമമില്ലെന്ന് യുവാവിനെ ധരിപ്പിച്ചപ്പോളാണ് അയാള്‍ പോകാന്‍ കൂട്ടാക്കിയതെന്നും അദ്ദേഹം രസകരമായി പറഞ്ഞു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News