• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

APRIL 2019
FRIDAY
11:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുംബൈ മേല്‍പ്പാലം തകര്‍ന്ന സംഭവം; നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഓഡിറ്റര്‍ അറസ്റ്റില്‍

By Web Desk    March 19, 2019   

മുംബൈ: മുംബൈയില്‍  മേല്‍പ്പാലം തകര്‍ന്ന് 6 പേര്‍ മരിച്ച സംഭവത്തില്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഓഡിറ്റര്‍ അറസ്റ്റില്‍. നാല്‍പ്പത്തിയെട്ടുകാരനായ നീരജ് കുമാര്‍ ദേശായി ആണ് പിടിയിലായത്.  പാലം സഞ്ചാരയോഗ്യമാണെന്നും സുരക്ഷിതമാണെന്നും ഇയാളാണ് സാക്ഷ്യപ്പെടുത്തിയത്.  

പ്രൊഫസര്‍ ഡിഡി ദേശായീസ് അസോസിയേറ്റ്‌സ് എഞ്ചീനീയറിങ്ങ് കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്‌ അറസ്റ്റിലായ നീരജ് കുമാര്‍ ദേശായി. മേല്‍പ്പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് മുംബൈ എസ്പ്ലാനേഡ് കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാണ്  ഇയാളെ അറസ്റ്റ് ചെയ്തത്.  തിങ്കളാഴ്ച ഉച്ചയോടെ  അന്ധേരിക്കടുത്തുളള സകിനകില്‍ നിന്നാണ് നീരജ് കുമാര്‍ പൊലീസ് പിടിയിലാകുന്നത്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് സിഎസ്എംടി റെയില്‍വെ സ്‌റ്റേഷനെ തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് ആറുപേര്‍ മരിക്കുകയും മുപ്പത്തിയൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സംഭവത്തിലെ ആദ്യത്തെ അറസ്റ്റാണിത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News