• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച കേസ്; അരുണ്‍ ആനന്ദിനെതിരെ പോക്‌സോ ചുമത്തി

By Web Desk    April 1, 2019   

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത പ്രതി അരുണ്‍ ആനന്ദിനെതിരെ പോക്‌സോ കുറ്റം ചുമത്തി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ലൈംഗിക പീഡനത്തിന് ഇരയായകാര്യം വ്യക്തമാക്കിയത്. പ്രതി ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍ ശാസ്ത്രീയമായ തെളിവുകള്‍ കാണിച്ചപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം മര്‍ദ്ദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ട്യൂബ് വഴി കുട്ടിക്ക് ഭക്ഷണം നല്‍കാന്‍ ആരംഭിച്ചുവെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദാണ് കുട്ടിയെ ക്രൂരമര്‍ദ്ദനത്തിന് ഇരയായിക്കിയത്. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി യുവതിയോടൊപ്പം പുറത്തുപോയി വന്ന ഇയാള്‍ കട്ടിലില്‍ ഇളയകുട്ടി മൂത്രമൊഴിച്ചത് കണ്ടാണ് പ്രകോപിതനായത്. അനുജനെ ബാത്‌റൂമില്‍ കൂട്ടിക്കൊണ്ടുപോകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാണ് ഇയാള്‍ ഉറങ്ങിക്കിടന്ന മൂത്തകുട്ടിയെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഉപദ്രവിച്ചത്. യുവാവിന്റെ ക്രൂരമായ സ്വഭാവബെുധനാഴ്ച പുലര്‍ച്ചെയോടെ തലയോട്ടി പൊട്ടിയ നിലയിലാണ് ഏഴുവയസ്സുകാരനായ കുട്ടിയെ അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. തലയ്‌ക്കേറ്റ സാരമായ പരുക്കില്‍ തലച്ചോര്‍ പുറത്തുവന്ന അവസ്ഥയിലായിരുന്നു കുട്ടി. സോഫയില്‍ നിന്ന് വീണ് കുഞ്ഞിന് പരുക്കേറ്റുവെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടിയെ പരിശോധിച്ചതില്‍ തലയ്ക്ക് മാരകമായ പരുക്കേറ്റിട്ടുണ്ടെന്നും സോഫയില്‍ നിന്നുള്ള വീഴ്ചയല്ല കാരണമെന്നും ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. കുട്ടിക്ക് ഉടന്‍തന്നെ അടിയന്തര പരിചരണം ലഭ്യമാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയോടെ തലയോട്ടി പൊട്ടിയ നിലയിലാണ് ഏഴുവയസ്സുകാരനായ കുട്ടിയെ അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. തലയ്‌ക്കേറ്റ സാരമായ പരുക്കില്‍ തലച്ചോര്‍ പുറത്തുവന്ന അവസ്ഥയിലായിരുന്നു കുട്ടി. സോഫയില്‍ നിന്ന് വീണ് കുഞ്ഞിന് പരുക്കേറ്റുവെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടിയെ പരിശോധിച്ചതില്‍ തലയ്ക്ക് മാരകമായ പരുക്കേറ്റിട്ടുണ്ടെന്നും സോഫയില്‍ നിന്നുള്ള വീഴ്ചയല്ല കാരണമെന്നും ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. കുട്ടിക്ക് ഉടന്‍തന്നെ അടിയന്തര പരിചരണം ലഭ്യമാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Tags: attack
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News