• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

By Web Desk    March 21, 2019   

കൊച്ചി: പ്രണയം നിരസിച്ചതിനേത്തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. വെന്റിലേറ്ററിലായിരുന്ന വിദ്യാര്‍ഥിനിയുടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുകയായിരുന്നു.

ഒരാഴ്ച്ച മുമ്പാണ് പെണ്‍കുട്ടിക്കെതിരെ ക്രൂരമായ അക്രമമുണ്ടായത്. കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യുവാണ് കോളെജിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ അക്രമിച്ചത്. കുത്തിപ്പരിക്കേല്‍പ്പിച്ചതിനുശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

അജിന്‍ പൊലീസ് കസ്റ്റഡിയിലാണ്. പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. രണ്ടുവര്‍ഷമായി പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഇപ്പോള്‍ മറ്റൊരാളുമായി പെണ്‍കുട്ടി പ്രണയത്തിലാണെന്ന നിഗമനത്തെത്തുടര്‍ന്നാണ് അജിന്‍ അക്രമത്തിന് മുതിര്‍ന്നത്.

65 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്നു. നെഞ്ചില്‍ ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണ് മരണത്തിന് കാരണമായത്. കുത്ത് നിസാരമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാളെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News