• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തുടര്‍ച്ചയായ ഇടിവിന് ശേഷം പെട്രോള്‍ വില കൂടി.

By Shahina    December 13, 2018   
petrol

കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ ഉണ്ടായ നേരിയ വര്‍ധനയെത്തുടര്‍ന്ന് പെട്രോളിന് വില ഉയര്‍ന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 72.03 രൂപ വരെ കുറഞ്ഞ പെട്രോള്‍ വില പെട്ടെന്ന് 72.03 രൂപ വരെ കുറഞ്ഞ പെട്രോള്‍ വിലപെട്ടെന്ന് 72.14 രൂപയിലേക്കാണ് ഉയര്‍ന്നത്. 

57 ദിവസം തുടര്‍ച്ചയായാണ് പെട്രോള്‍ വിലയില്‍ ഇടിവുണ്ടായിരുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ നേരിയ വര്‍ധനയെത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ വിലകൂട്ടിയതിനെത്തുടര്‍ന്നാണ് ലിറ്ററിന് 11 പൈസയുടെ വര്‍ദ്ധനവ് പെട്ടെന്ന് ഉണ്ടായത്....

നഗരത്തില്‍ 85 രൂപയില്‍ എത്തി നിന്നിരുന്ന എണ്ണവില തുടര്‍ച്ചയായി കുറഞ്ഞ് കുറഞ്ഞ് 72 ല്‍ എത്തിയിരുന്നു. അതില്‍ നിന്നാണ് 72.14 ലേക്ക് എത്തിയത്.

എന്നാല്‍ ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. 68.22 ആണ് നഗരത്തിലെ ഡീസല്‍ വില. തെരഞ്ഞെടുപ്പ്ഫലങ്ങള്‍ പുറത്ത് വന്നത് കൂടി പരിഗണിച്ച് വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത....

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News