• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആന്റോ അഗസ്റ്റി വയനാടിന്റെ മനസറിയുന്ന സ്ഥാനാർഥി:

By Web Desk    March 20, 2019   

വയനാടിന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഇക്കുറി വയനാട്ടുകാരൻ തന്നെ സ്ഥാനാർഥിയാവണം എന്ന തീരുമാനത്തിൽ നിന്നാണ് എൻ. ഡി. എ.. സ്വാതന്ത്ര സ്ഥാനാർത്ഥിയായി  ആന്റോ അഗസ്റ്റിന് നറുക്ക് വീഴുന്നത്.കുടിയേറ്റ കർഷകനായ എം.എം അഗസ്റ്റിന്റെയും ഇത്താമ്മ അഗസ്റ്റിന്റെയും നാല് മക്കളിൽ ഇളയവനായി 1998 ൽ ജനനം. ബത്തേരി സ്വദേശിയായ ഡോക്ടർ ബിൽഹ തെരേസയാണ് ഭാര്യ.പഠനത്തിന് ശേഷം വയനാടിന്റെ തീരാ പ്രശ്‌നങ്ങളിൽ കാതലായ ഇടപെടലുകൾ നടത്തിക്കൊണ്ട് 2011 ൽ എൻ ഡി എ മുന്നണിയിലൂടെ രാഷ്ട്രീയ പ്രവേശം.വയനാടിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഒരു വികസനവും നടക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി സമര പരിപാടികൾ സംഘടിപ്പിച്ചതിലൂടെ പൊതു രംഗത്ത് ശ്രദ്ധേയനായി.രാത്രിയാത്ര നിരോധനം,വയനാട് മെഡിക്കൽ കോളേജ്,നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽവേ,പൂഴിത്തോട് ബദൽപാത,വന്യമൃഗ ശല്യത്തിനെതിരെയുള്ള വടക്കനാട് സമരം,കർഷക പ്രതിസന്ധി,തുടങ്ങി വയനാടിന്റെ തീരാ ദുരിതങ്ങളായ പ്രശ്നങ്ങളിൽ ആന്റോ അഗസ്റ്റിൻ സ്വീകരിച്ച നിലപാട് വളരെയധികം പ്രശംസ നേടിയിരുന്നു.എണ്ണിയാലൊടുങ്ങാത്ത സമര പരിപാടികളിൽ ജനങ്ങൾക്കൊപ്പം നിന്ന് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആന്റോ അഗസ്റ്റിൻ മുന്നിട്ടിറങ്ങിയിരുന്നു.നീതി ആയോഗിന്റെ നേതൃത്വത്തിൽ 2022 ഓടെ വയനാടിനെ ഇന്ത്യയിലെ തന്നെ നമ്പർ വൺ ജില്ലയാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ആസ്പ്രഷണൽ ഡിസ്ട്രിക്സ് പ്രോഗ്രാം സംസ്ഥാന സർക്കാരും വയനാട് ജില്ല ഭരണകൂടവും ചേർന്ന് അട്ടിമറിച്ചതിനെതിരെ നടത്തിയ ഉപവാസ സമരം ആയിരുന്നു ഒടുവിലത്തേത്.ശബരിമല വിഷയത്തിലും ക്രിസ്ത്യൻ സഭകളെ തകർക്കാൻ സർക്കാർ കൊണ്ട് വന്ന ചർച്ച് ബില്ലിനെതിരെയും ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വമായിരുന്നു ആന്റോ അഗസ്റ്റിൻ.വയനാടിന്റെ മണ്ണിൽ ചുവടുറപ്പിച്ചു വളർന്ന ആന്റോ അഗസ്റ്റിന്
 മണ്ഡലത്തിൽ ഉടനീളം വ്യക്തിപരമായും ബിസിനസ് പരമായും നിരവധി ബന്ധങ്ങൾ ഉണ്ട്.വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിലും നിലമ്പൂരും വണ്ടൂരും ഏറനാട്ടിലും ജാതി മത ഭേദമെന്യേ നിരവധി സുഹൃത്ത് ബന്ധങ്ങൾ സൂക്ഷിക്കുന്ന ആളാണ് ആന്റോ അഗസ്റ്റിൻ.വയനാടിന് വേണ്ടി പോരാടുന്ന യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കുമുള്ള ആന്റോ അഗസ്റ്റി വയനാടിന്റെ സാമൂഹ്യ സാംസകാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മാറ്റങ്ങൾ വരുത്തും എന്ന ഉറപ്പാണ് തന്റെ ജനങൾക്ക് നൽകിയിരിക്കുന്നത്.   തന്റെ ജന്മ നാട്ടിൽ വിജയം ഉറപ്പിക്കാൻ സാധിക്കും എന്ന ശുഭപ്രതീക്ഷയിലാണ് വയനാടിന്റെ  ഹൃദയ തുടിപ്പറിയുന്ന ഈ സ്ഥാനാർഥി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News