• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വയനാട്ടിൽ തുറുപ്പു ചീട്ടു ഇറക്കി എൻ ഡി എ : വയനാട്ടിൽ വായനാട്ടുകാരൻ തന്നെ സ്ഥാനാർഥി

By Web Desk    March 20, 2019   

വയനാട്ടുകാരുടെ ഏറെ കാലത്തെ ആഗ്രഹം സാഫല്യം എന്നപോലെ വയനാട്ടിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയുമായ എൻ ഡി എ. കേരളം കോൺഗ്രസ് (എൻ ഡി എ ) യുടെ സംസ്ഥാന ഓർഗനൈസിംഗ് സെക്ട്രറി കൂടിയായ ആന്റോ അഗസ്റ്റിനെ മുൻനിർത്തിയാണ് ഗ്രൂപ്പ് -കമ്മിറ്റി-ചേരിതിവുകൾകളുടെ പേരിൽ തമ്മിലടിക്കുന്ന കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും എൻ ഡി എ മറുപടി കൊടുത്തത്. 

വയനാടിന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഇക്കുറി വയനാട്ടുകാരൻ തന്നെ സ്ഥാനാർഥിയാവണം എന്ന തീരുമാനത്തിൽ നിന്നാണ് എൻ. ഡി. എ.. സ്വാതന്ത്ര സ്ഥാനാർത്ഥിയായി  ആന്റോ അഗസ്റ്റിന് നറുക്ക് വീഴുന്നത്. വയനാടിന്റെ തീരാ പ്രശ്‌നങ്ങളിൽ കാതലായ ഇടപെടലുകൾ നടത്തിക്കൊണ്ട് 2011 ൽ എൻ ഡി എ മുന്നണിയിലൂടെ രാഷ്ട്രീയ പ്രവേശം.വയനാടിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഒരു വികസനവും നടക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി സമര പരിപാടികൾ സംഘടിപ്പിച്ചതിലൂടെ പൊതു രംഗത്ത് ശ്രദ്ധേയനായി.

രാത്രിയാത്ര നിരോധനം,വയനാട് മെഡിക്കൽ കോളേജ്,നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽവേ,പൂഴിത്തോട് ബദൽപാത,വന്യമൃഗ ശല്യത്തിനെതിരെയുള്ള വടക്കനാട് സമരം,കർഷക പ്രതിസന്ധി,തുടങ്ങി വയനാടിന്റെ തീരാ ദുരിതങ്ങളായ പ്രശ്നങ്ങളിൽ ആന്റോ അഗസ്റ്റിൻ സ്വീകരിച്ച നിലപാട് വളരെയധികം പ്രശംസ നേടിയിരുന്നു. 
എണ്ണിയാലൊടുങ്ങാത്ത സമര പരിപാടികളിൽ ജനങ്ങൾക്കൊപ്പം നിന്ന് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആന്റോ അഗസ്റ്റിൻ മുന്നിട്ടിറങ്ങിയിരുന്നു. 

നീതി ആയോഗിന്റെ നേതൃത്വത്തിൽ 2022 ഓടെ വയനാടിനെ ഇന്ത്യയിലെ തന്നെ നമ്പർ വൺ ജില്ലയാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ആസ്പ്രഷണൽ ഡിസ്ട്രിക്സ് പ്രോഗ്രാം സംസ്ഥാന സർക്കാരും വയനാട് ജില്ല ഭരണകൂടവും ചേർന്ന് അട്ടിമറിച്ചതിനെതിരെ നടത്തിയ ഉപവാസ സമരം ആയിരുന്നു ഒടുവിലത്തേത്. ശബരിമല വിഷയത്തിലും ക്രിസ്ത്യൻ സഭകളെ തകർക്കാൻ സർക്കാർ കൊണ്ട് വന്ന ചർച്ച് ബില്ലിനെതിരെയും ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വമായിരുന്നു ആന്റോ അഗസ്റ്റിൻ.വയനാടിന്റെ മണ്ണിൽ ചുവടുറപ്പിച്ചു വളർന്ന ആന്റോ അഗസ്റ്റിന്

2014 ലെ ഇലെക്ഷനിൽ തന്നെ കോൺഗ്രസിന്റെ പ്രഖ്യാപിത കോട്ടയിൽ വിള്ളലുകൾ വന്നിട്ടും ജനഹിതമറിയാതെ ഗ്രൂപ്പുകളി തീർക്കുവാൻ വേണ്ടി ഒരു സ്ഥാനാർത്ഥിയെ നിർണയിച്ചതും. കോൺഗ്രസിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും  ഏറെ എതിർപ്പികൾ ഉണ്ടായിട്ടും ടി.സിദ്ധിഖിനെ പോലെ ഒരു സ്ഥാനാർഥിയെ  വായനാടുപോലെയുള്ള ഒരു മണ്ഡലത്തിൽ നിർത്തിയത്തിലുള്ള അമർഷം സാമൂഹികമാധ്യമങ്ങളിലും കോൺഗ്രസിന്റെ ഉള്ളിൽ തന്നെയും  ഇപ്പോൾ ചർച്ച വിഷയമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആന്റോ അഗസ്റ്റിനെ പോലെ വയനാടിന് പരിചിതനായ ഒരു സ്ഥാനാർഥിക്കു വിജയസാധ്യത വളരെ കൂടുതലാണ്

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News