• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

APRIL 2019
FRIDAY
11:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“ബിജെപി സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിന്റെ മുഖച്ഛായ മാറ്റി”, യുപി രാജ്യത്തിന് മാതൃകയെന്നും യോഗി ആദിത്യനാഥ്.

By Web Desk    March 20, 2019   

ലഖ്‌നൗ: സംസ്ഥാനത്തിന്റെ മുഖംതന്നെ മാറ്റിയത് തന്റെ സര്‍ക്കാരാണെന്ന് അവകാശവാദവുമായി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെ ക്രമസമാധാന നില രാജ്യത്തിന് മാതൃകയാണ്. തന്റെ ഭരണത്തിനുകീഴില്‍ ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്നും യോഗി അവകാശപ്പെട്ടു.

ബിജെപി സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുമ്പോള്‍ കടം മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ പതിവായിരുന്നു. കൊലപാതകവും കൊള്ളയും സംസ്ഥാനത്ത് നടമാടി. സംസ്ഥാനത്തിന്റെ വിഭവസമ്പത്ത് രാഷ്ട്രീയക്കാരുടെ അനുമതിയോടെ മാഫിയകള്‍ ഊറ്റിയെടുത്തിരുന്നു. എന്നാല്‍ യുപിയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ ബിജെപി വീണ്ടെടുത്തു. ആദിത്യനാഥ് പറഞ്ഞു.

എന്നാല്‍ യോഗി പറഞ്ഞതിനെ പൊളിച്ചുകൊണ്ടുള്ള കണക്കുകളാണ് രംഗത്തുവരുന്നത്. രാജ്യത്തതന്നെ ഏറ്റവും മോശം അവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനമായി പലപ്പോഴും യുപ മാറുന്നുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങളും അടിസ്ഥാന സൗകര്യമില്ലായ്മയും ചികിത്സാ സൗകര്യങ്ങള്‍ക്കുള്ള അഭാവവും എക്കാലവും ചര്‍ച്ചയാകുന്നതാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News