• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
07:23 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സുപ്രിംകോടതി.

By Shahina    December 14, 2018   
srilankha

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടന വിരുദ്ധ പ്രവര്‍ത്തനമാണെന്ന് സുപ്രിംകോടതി. ശ്രീലങ്കയില്‍ 225 അംഗപാര്‍ലമെന്റ് പിരിച്ചുവിട്ട് ജനുവരി 5ന് പുതിയ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു സിരിസേനയുടെ നീക്കം.

എന്നാല്‍ ഇതിനെതിരെ 13 ഹര്‍ജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലേക്കു വന്നത്. ഏഴ് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് വാദം കേട്ട ശേഷം വിധി പറഞ്ഞത്. കാലാവധി അവസാനിക്കാന്‍ നാലരവര്‍ഷം ബാക്കി നില്‍ക്കെയാണ് പ്രസിഡന്റ് ഇത്തരത്തിലൊരു നടപടി എടുത്തത് എന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു സിരിസേനയുടെ തീരുമാനം. ഒക്ടോബര്‍ 26ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ പുറത്താക്കി മഹിന്ദ രാജപക്‌സെയെ നിയമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

രാജപക്‌സെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തില്‍ തോറ്റതിനെ തുടര്‍ന്നാണ് സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ കോടതി വിധി വന്നതോടു കൂടി ഭൂരിപക്ഷം തെളിയിക്കാനുള്ള രാജപക്‌സെയുടെ ശ്രമം പരാജയപ്പെടുകും ചെയ്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News