• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:35 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മെഡിക്കൽ കോളെജ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്ക് തകർപ്പൻ ജയം

By shahina tn    December 22, 2018   
sfi

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള മെഡിക്കൽ കോളെജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് തകർപ്പൻ ജയം. മുഴുവൻ യൂണിയനുകളും എസ്എഫ്‌ഐ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കോട്ടയം മഞ്ചേരി , മെഡിക്കൽ കോളെജുകളിലെ മുഴുവൻ സീറ്റും എസ്എഫ്‌ഐ തൂത്തുവാരി. എല്ലാ ഹോമിയോ, ആയുർവേദ കോളെജുകളും എസ്എഫ്‌ഐ ഒറ്റക്ക് നേടി. മിക്കയിടത്തും കെഎസ്‌യു- എബിവിപി കൂട്ടു മുന്നണിയാണ്  എസ്എഫ്‌ഐക്കെതിരെ മത്സരിച്ചത്.

സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലാ യൂണിയനുകളും പൊളിടെക്നിക്ക്, ഐടിഐ യൂണിയനുകളും എസ്എഫ്‌ഐ നേരത്തെ വിജയിച്ചിരുന്നു. കോളെജ് യൂണിയനുകളുടേയും സ്കൂൾ പാർലമെന്റുകളുടേയും തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്കായിരുന്നു വിജയം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News