• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:40 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അനശ്വര രക്തസാക്ഷി ചെഗുവേരയുടെ മകള്‍ അലൈഡ കണ്ണൂരിന്റെ ചുവന്ന മണ്ണിലേക്ക്

By shahina tn    December 21, 2018   
cheguvera

കണ്ണൂര്‍: സാമ്രാജ്യത്വത്തിനെതിരെയുള്ള ഐതിഹാസിക പോരാട്ടത്തിനിടയില്‍ പിടിക്കപ്പെടുകയും പിന്നീട് വെടിയേറ്റ് മരിക്കുകയും ചെയ്ത വിപ്ലവകാരി ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേര ഈ മാസം 29 ന് കണ്ണൂരിലെത്തും. നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന ക്യൂബന്‍ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അലൈഡ കണ്ണൂരില്‍ എത്തുന്നത്. 1997 ലാണ്‌ അവസാനമായി  അലൈഡ  കേരളം സന്ദർശിച്ചത് .

ലാറ്റിനമേരിക്കയുടെ ചരിത്രം പറയുന്ന വിവിധ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ തൃശൂര്‍ സമതയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ലേകത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് അലൈഡ. ചെഗുവേരയുടെ നാല് മക്കളില്‍ മൂത്തവളായ അലൈഡ ഇപ്പോള്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചുവരികയാണ്.

ഷാവേസ്, വെനസ്വേല ആന്റ് ദി ന്യൂ ലാറ്റിനമേരിക്ക എന്നിവ അലൈഡയുടെ പ്രധാനപ്പെട്ട കൃതികളാണ്. അലൈഡയ്ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് കോംഗോയുടെ വിമോചനസമരത്തിന്റെ ഭാഗമായി ചെഗുവേര ബൊളീവിയന്‍ കാടുകളില്‍ വെച്ച് പിടിക്കപ്പെടുകയും പിന്നീട് വെടിയേറ്റ് മരിക്കുകയുമായിരുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News