• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ടി സിദ്ദിഖിനെതിരെ ഭൂമിവിവാദം

By Ajay    March 20, 2019   

മലപ്പുറം: കോഴിക്കോട‌് ഡിസിസി പ്രസിഡന്റും വയനാട‌് ലോക‌്സഭാ മണ്ഡലം യുഡിഎഫ‌് സ്ഥാനാര്‍ഥിയുമായ ടി സിദ്ദിഖിനെതിരെ ഭൂമി വിവാദവുമായി കോണ്‍ഗ്രസ‌് പ്രവര്‍ത്തകര്‍. കോഴിക്കോട‌് താമരശേരിയില്‍ റിട്ട. മജിസ‌്ട്രേട്ടിന്റെ ട്രസ‌്റ്റ‌് ഭൂമി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ തട്ടിയെടുക്കുകയും കോടികളുടെ സാമ്ബത്തികനേട്ടമുണ്ടാക്കുകയും ചെയ‌്തെന്നാണ‌് ആരോപണം. ഇതുസംബന്ധിച്ച‌് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക‌് പരാതി നല്‍കി.

2011ല്‍ അന്തരിച്ച റിട്ട. മജിസ‌്ട്രേട്ടിന്റെ ഭൂമി അദ്ദേഹത്തിന്റെ സഹോദരന്റെ പേരിലാക്കുന്നതിന‌് ഇടനിലക്കാരനായിനിന്ന‌് സിദ്ദിഖ‌് വെട്ടിപ്പ് നടത്തിയെന്നാണ‌് പരാതി. റിട്ട. മജിസ‌്ട്രേട്ടിന്റെ പേരില്‍ താമരശേരി പഞ്ചായത്തില്‍ 22.44 സെന്റ‌് ഭൂമിയാണുണ്ടായിരുന്നത‌്. ഇദ്ദേഹത്തിന‌് കുട്ടികളില്ല. ഭാര്യയുടെ മരണശേഷം 2008ല്‍ ഭൂമി ട്രസ‌്റ്റിന്റെ കീഴിലാക്കി. പിന്നീട‌് ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും ഓര്‍മശക്തി നഷ്ടമാകുകയുംചെയ‌്തു. സഹോദരനുള്‍പ്പെടെ അഞ്ചുപേരായിരുന്നു ട്രസ‌്റ്റ‌് അംഗങ്ങള്‍. ട്രസ‌്റ്റിലെ മറ്റ‌് അംഗങ്ങളെ ഭീഷണിപ്പെടുത്തി സിദ്ദിഖ‌് ഉള്‍പ്പെടെ മൂന്ന‌് കോണ്‍ഗ്രസ‌് നേതാക്കള്‍ ഭരണസ്വാധീനമുപയോഗിച്ച‌് ഭൂമി എഴുതിയെടുത്തെന്നാണ‌് ആരോപണം. മറവിരോഗം ബാധിച്ച‌് അവശനിലയില്‍ കഴിയുന്ന റിട്ട. മജിസ‌്ട്രേട്ടില്‍നിന്ന‌് വിരലടയാളം പതിപ്പിച്ചാണ‌് ഭൂമി സഹോദരന്റെ പേരിലാക്കിയത‌്. ആരോഗ്യവും ഓര്‍മശക്തിയുമില്ലാത്ത വ്യക്തികളുടെ വസ‌്തുക്കള്‍ രജിസ‌്റ്റര്‍ചെയ്യുമ്ബോള്‍ പാലിക്കേണ്ട ചട്ടങ്ങളൊന്നും പാലിക്കാതെയാണ‌് 80 വയസുണ്ടായിരുന്നയാളെക്കൊണ്ട‌് വിരലടയാളം പതിപ്പിച്ചത‌്. തന്റെ അവസാനത്തെ ഒസ്യത്താണിതെന്ന‌് എഴുതിച്ചേര്‍ത്തശേഷമായിരുന്നു ഇത‌്. ഇതിനുശേഷം അധികം താമസിയാതെ 2011 മെയ‌് ആറിന‌് റിട്ട. മജിസ‌്ട്രേട്ട‌് മരിച്ചു.

ഏക്കര്‍കണക്കിന‌് ഭൂമി എഴുതിവാങ്ങാന്‍ സഹായിച്ചതിന‌് പ്രത്യുപകാരമായി മജിസ‌്ട്രേട്ടിന്റെ സഹോദരനില്‍നിന്ന‌് സിദ്ദിഖ‌് ഉള്‍പ്പെടെയുള്ള മൂന്ന‌് കോണ്‍ഗ്രസ‌് നേതാക്കള്‍ 1.05 ഏക്കര്‍ സ്ഥലം രജിസ‌്റ്റര്‍ചെയ‌്തുവാങ്ങി. ഇതിനുപുറമെ ഓരോരുത്തര്‍ക്കും മൂന്നുകോടി രൂപവീതവും ലഭിച്ചു. 2015 സെപ‌്തംബര്‍ 22നായിരുന്നു ഇത‌്. ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച‌് കുറ്റകരവും ശിക്ഷാര്‍ഹവുമായ ഇതേപ്പറ്റി അന്വേഷിക്കണമെന്നാണ‌് പരാതിയിലുള്ളത‌്. യുഡിഎഫ‌് സര്‍ക്കാരിന്റെ കാലത്തായിരുന്നു ഭൂമി വെട്ടിപ്പ‌്. വഴിവിട്ട നടപടിയെ എതിര്‍ത്ത ട്രസ‌്റ്റ‌് അംഗങ്ങളെ ഭരണസ്വാധീനമുപയോഗിച്ച‌് സിദ്ദിഖ‌് ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കുകയുംചെയ‌്തെന്നാണ‌് കോണ്‍ഗ്രസുകാരുടെ പരാതി.

2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോടുനിന്ന‌് മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച സത്യവാങ‌്മൂലത്തില്‍ തന്റെ പേരില്‍ സ്വത്തൊന്നുമില്ലെന്നായിരുന്നു സിദ്ദിഖ‌് പറഞ്ഞിരുന്നത‌്. അതിനുശേഷം ആദ്യ ഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ ജീവനാംശമായി രണ്ടുകോടി കൊടുത്തതായാണ‌് വിവരം. ഒന്നരവര്‍ഷംകൊണ്ട‌് സിദ്ദിഖ‌് മൂന്നുകോടി നിയമവിരുദ്ധമായി സമ്ബാദിച്ചെന്നും പരാതിയില്‍ പറയുന്നു.

കടപ്പാട് : ദേശാഭിമാനി, മലപ്പുറം

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News