• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബംഗാളിലെ അമിത് ഷായുടെ രഥയാത്ര: ബിജെപി സുപ്രിം കോടതിയിലേക്ക്

By shahina tn    December 23, 2018   
Bihar

ദില്ലി: പശ്ചിമബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തുന്നതിന് അനുമതി തേടി ബിജെപി സുപ്രിം കോടതിയിലേക്ക്. രഥയാത്ര നടത്താനുള്ള അനുമതി കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഡിവിഷന്‍  തള്ളിയതോടെയാണ് ബിജെപി സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

രഥയാത്ര നടത്തിയാല്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന് ചൂണ്ടിക്കാട്ടി മമതാ ബാനര്‍ജി സര്‍ക്കാരും യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ബിജെപി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ഡിവിഷന്‍ ബെഞ്ച് രഥയാത്രയ്ക്ക് വീണ്ടും അനുമതി നിഷേധിക്കുകയുമായിരുന്നു.

42 ലോക്‌സഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാണ് ബിജെപി രഥയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കൂച്ച്ബഹാറില്‍ നിന്നും ഡിസംബര്‍ ഏഴിന് യാത്ര ആരംഭിക്കാനായിരുന്നു ബിജെപി തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അതിന് അനുമതി നിഷേധിക്കുകയായിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News