• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
05:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നാമനിര്‍ദേശപ്പട്ടികയില്‍ ക്രിമിനല്‍ കേസുകള്‍ രേഖപ്പെടുത്തിയില്ല; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് സുപ്രിം കോടതി നോട്ടിസ്.

By Shahina    December 14, 2018   
maharashtra

ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രിം കോടതി നോട്ടീസ്. 2014 ലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ നാമനിര്‍ദേശപ്പട്ടികയില്‍ തന്റെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ രേഖപ്പെടുത്താത്തതിനെ തുടര്‍ന്നാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

നാമനിര്‍ദേശപ്പട്ടികയില്‍ ക്രിമിനല്‍ കേസുകള്‍ രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് ഫഡ്‌നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ സതീഷ് ഉകേ ഹര്‍ജി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോടതി ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ബോംബെ ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സതീഷ് ഉകേ സുപ്രിം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ എസ്‌കെ കൗര്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News