• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വയനാട്ടില്‍ കുറ്റിച്ചൂലായി, ഇനി അടിച്ചു തളിച്ച്‌ വൃത്തിയാക്കണം .

By Web Desk    March 20, 2019   

കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസിന്‌ കുറ്റിച്ചൂലായി. പക്ഷെ ചൂലുകൊണ്ടു തുടച്ചാല്‍ പെട്ടന്ന്‌ പോകുന്നത്ര നിസാരമല്ല തുടക്കത്തിലുള്ള പടലപിണക്കങ്ങളും ഗ്രൂപ്പ്‌ പോരും. കാലങ്ങളായി ഐ ഗ്രുപ്പ്‌ കയ്യടക്കിയിരുന്ന വയനാട്‌ സീറ്റ്‌ ഇത്തവണ ഉമ്മന്‍ചാണ്ടിയുടെ ചരടുവലിയിലൂടെ സിദീഖ്‌ മുഖേനെ എ ഗ്രൂപ്പ്‌ സ്വന്തമാക്കിയ സാഹചര്യത്തില്‍ പാളയത്തിലെ പട വോട്ട്‌ ചോര്‍ച്ചക്കും കാലുവാരലിനും ഇടയാക്കിയേക്കുമോയെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്‌. ഉമ്മന്‍ചാണ്ടിയുടെ നിലപാട്‌ അംഗീകരിക്കേണ്ടി വന്നതോടെ സീറ്റ്‌ ചര്‍ച്ചക്കിടെ ഐ ഗ്രൂപ്പ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല മുല്ലപ്പള്ളിയുടെ വസതിയില്‍ നിന്ന്‌ ഇറങ്ങിപോയത്‌ വയനാട്‌ മണ്ഡലത്തിലെ അണികള്‍ക്ക്‌ എരിവ്‌ പകര്‍ന്നിരിക്കുകയാണ്‌.

ഐ ഗ്രൂപ്പാണ്‌ വയനാട്‌ ഡി.സി.സി. നിയന്ത്രിക്കുന്നത്‌. സിദീഖ്‌ ജയിച്ചാല്‍ വയനാട്‌ ഡി.സി.സി. എ ഗ്രുപ്പ്‌ കയ്യടക്കുമെന്ന കടുത്ത ആശങ്ക ഐ ഗ്രൂപ്പിനുണ്ട്‌. കാണിച്ചുതരാമെന്ന രഹസ്യമായ വെല്ലുവിളി പല കോണുകളിലും നിന്ന്‌ ഉയരുന്നുണ്ടെങ്കിലും അവസാന നിമിഷം ഐ ഗ്രുപ്പ്‌ സ്‌പോര്‍ട്‌സ്മാന്‍ സ്‌പിരിറ്റോടെ സട കുടഞ്ഞെണീക്കുമെന്ന പ്രതീക്ഷയാണ്‌ എ ഗ്രൂപ്പിനുള്ളത്‌. എം.എം ഹസന്‍, ടി. സിദ്ദീഖ്‌, ഷാനിമോള്‍ ഉസ്‌മാന്‍ കെ.സി വേണുഗോപാല്‍ കെ.സി. റോസക്കുട്ടി, കെ.പി. അബ്‌ദുള്‍ മജീദ്‌, വി.വി. പ്രകാശ്‌ തുടങ്ങിയവരുടെ പേരുകളാണ്‌ തുടക്കത്തില്‍ വയനാട്‌ സീറ്റുമായി ബന്ധപ്പെട്ട്‌ ചര്‍ച്ച ചെയ്യപ്പെട്ടത്‌. ഇതില്‍ ഏറെ നാളായി പാര്‍ട്ടിയില്‍ നിന്ന്‌ അവഗണന നേരിടുന്ന എ.ഐ.സി.സി. അംഗവും വയനാട്‌ സ്വദേശിനിയുമായ കെ.സി. റോസക്കുട്ടിക്ക്‌ സീറ്റ്‌ ലഭിക്കാതെ വന്നതോടെ അവര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഷാനിമോള്‍ ഉസ്‌മാന്‍ വയനാട്ടില്‍ സ്‌ഥാനാര്‍ഥിയായേക്കുമെന്ന രീതിയില്‍ ചര്‍ച്ച നടന്നപ്പോള്‍ വയനാട്‌ സീറ്റില്‍ വോട്ട്‌ ചോര്‍ച്ചയുണ്ടാവുമെന്ന്‌ കെ.സി. റോസക്കുട്ടി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. സ്‌ഥാനാര്‍ഥി ആരാണെന്ന്‌ അറിയാതെ പ്രചരണത്തിന്‌ ഇറങ്ങില്ലെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഷാനിമോള്‍ മാറി ടി. സിദീഖിനെ പ്രഖ്യാപിച്ചതോടെ റോസക്കുട്ടി നിലപാട്‌ മയപ്പെടുത്തി. സിദീഖ്‌ മലബാറുകാരനായതുകൊണ്ട്‌ കുഴപ്പമില്ലെന്നും വിജയസാധ്യതയുണ്ടന്നും പ്രചരണത്തിന്‌ ഇറങ്ങുമെന്നും കെ.സി. റോസക്കുട്ടി 'മംഗള'ത്തോടു പറഞ്ഞു. വിവിധ ക്രൈസ്‌തവ മേലധ്യക്ഷന്‍മാരുടെ ശിപാര്‍ശയോടു കൂടിയാണ്‌ ഇത്തവണ റോസക്കുട്ടി സീറ്റിനായി ശ്രമിച്ചത്‌. പക്ഷെ ശിപാര്‍ശ കത്തുകള്‍ക്ക്‌ പുല്ലുവിലയാണ്‌ ലഭിച്ചത്‌. കെ.പി.സി.സി. അംഗം അജയ്‌ തറയില്‍ നടത്തിയ കുറ്റിച്ചൂല്‍ പ്രയോഗം എല്‍.ഡി.എഫ്‌. മുഖ്യ പ്രചരണവിഷയമാക്കിയിരിക്കെ അങ്ങനെയൊരു പ്രയോഗം വയനാട്ടുകാരെ മൊത്തത്തില്‍ അവഹേളിക്കുന്നതാണെന്നും എ ഗ്രുപ്പുകാരി കൂടിയായ കെ.സി. റോസക്കുട്ടി പ്രതികരിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസ്‌ ഏത്‌ കുറ്റിച്ചൂലിനെ നിറുത്തിയാലും അനായാസം വിജയിക്കുമെന്നായിരുന്നു അജയ്‌ തറയിലിന്റെ പ്രയോഗം. അതുവഴി നിയുക്‌ത സ്‌ഥാനാര്‍ഥി ടി. സിദീഖിന്‌ കുറ്റിച്ചൂല്‍ എന്ന പേര്‌ വീണു കഴിഞ്ഞു. കുറ്റിച്ചൂല്‍ പ്രയോഗത്തില്‍ ആഞ്ഞ്‌ പിടിച്ച്‌ നിഷ്‌പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാനാവുമോയെന്ന്‌ കിണഞ്ഞു നോക്കുന്നുണ്ട്‌ എല്‍.ഡി.എഫ്‌. കഴിഞ്ഞദിവസം എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പ്രതീകാത്മകമായ കുറ്റിച്ചൂലിന്‌ വോട്ട്‌ രേഖപ്പെടുത്തുന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News