• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘ശിവസേനയെ തോല്‍പ്പിക്കാന്‍ കഴിവുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ല’; അമിത് ഷായ്ക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

By shahina tn    January 14, 2019   
uddhavthackerayrss

മുംബൈ: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ശിവസേനയെ പരാജയപ്പെടുത്താന്‍ കഴിവുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ലെന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. പാര്‍ട്ടിയുമായി സഖ്യമുണ്ടെങ്കില്‍ സഖ്യ കക്ഷികളെ ബിജെപി വിജയിപ്പിക്കും എന്നും എന്നാല്‍ സഖ്യം ഇല്ലെങ്കില്‍ മുന്‍ സഖ്യകക്ഷികളെ പോലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും എന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിനാണ് താക്കറെ ഇന്ന് മറുപടി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പ് ശിവസേന രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തിപ്പിടിച്ചത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ആരൊക്കെ രാമക്ഷേത്ര വിഷയത്തെ ഉപയോഗിച്ച് മുതലെടുക്കും എന്ന് തുറന്ന് കാട്ടാനാണ്. സഖ്യകക്ഷികളായ നിതീഷ് കുമാറും, രാംവിലാസ് പാസ്വാനും എതിര്‍നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ബിജെപിക്ക് രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News