• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:35 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സുസ്ഥിര വികസന ലക്ഷ്യ സൂചിക: കേരളത്തിന് ഒന്നാംസ്ഥാനം

By shahina tn    December 22, 2018   
kerala-no1

തിരുവനന്തപുരം: കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗമായുള്ള നീതി അയോഗ് ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് ഇന്നലെ പുറത്തിറക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യം, ലിംഗ സമത്വം, വിദ്യാഭ്യംസം, കുറഞ്ഞ പട്ടിണി നിരക്ക് എന്നീ മേഖലകളിലാണ് കേരളത്തിന് ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിച്ചത്. ഈ മേഖലകളില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

എന്നാല്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍, ആസാം എന്നീ സംസ്ഥാനങ്ങള്‍ പട്ടികയില്‍ ഏറ്റവും പിന്നിലാണ്.  നീതി അയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത്, യുഎന്‍ റസിഡന്റ് കോര്‍ഡിനേറ്റര്‍ യൂറി അഫ്‌നാസീവ് എന്നിവരാണ് ഇന്നലെ ഇന്നലെ ദില്ലിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢാണ് ഒന്നാമത്. ഐക്യരാഷ്ട്ര സഭയുടെയും ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹായത്തോടെയാണ് നീതി അയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News