• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
01:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബിജെപിയുടെ നിരാഹാര സമരം നിര്‍ജ്ജീവം; സമരം ശ്രീധരന്‍പിള്ള തന്നെ ഏറ്റെടുക്കണമെന്ന് നേതൃയോഗം

By shahina tn    December 21, 2018   
sree

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയെറ്റിനു മുമ്പില്‍ ബിജെപി നടത്തുന്ന നിരാഹാര സമരം ശ്രദ്ധയാകര്‍ഷിച്ചില്ലായെന്ന വിലയിരുത്തലുമായി ബിജെപി നേതൃയോഗം. സമരം ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള തന്നെ ഏറ്റെടുത്ത് നടത്തണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാന്‍ ശ്രീധരന്‍പിള്ള ഇതുവരെ തയ്യാറായിട്ടില്ല.

നിരാഹാര സത്യാഗ്രഹം നിര്‍ജ്ജീവമായാണ് തുടരുന്നതെന്ന രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇനി ശ്രീധരന്‍പിള്ള നിരാഹാര സമരം ഏറ്റെടുക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍ നേതൃയോഗത്തില്‍ ആവശ്യപ്പെട്ടു. സമരപന്തലിനു മുന്നില്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനോട് ജനങ്ങള്‍ക്ക് പൂര്‍ണ എതിര്‍പ്പുണ്ടായിരുന്നുവെന്നും ബിജെപിയോട് അതൃപ്തി തോന്നിക്കുന്നതിന് ഇത് കാരണമായെന്നും യോഗം വിലയിരുത്തി.

പാര്‍ട്ടി പ്രസിഡന്റ് നിരാഹാരം കിടന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്ന് പറഞ്ഞ് മറ്റൊരു വിഭാഗവും രംഗത്ത് വന്നു. ഇതോടെ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായം രൂപപ്പെട്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ സമരപ്പന്തലില്‍ നിന്നും ഒരുകൂട്ടം ബിജെപി നേതാക്കള്‍ പാര്‍ട്ടിവിട്ട് സിപിഎമ്മിലേക്ക് പോയത്.

ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണ കുമാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ശബരിമലയ സമരവുമായി ബന്ധപ്പെട്ടുകൊണ്ട് ബിജെപി സംസ്ഥാന സമിതിയിലും ഭാരവാഹികള്‍ക്കിടയിലുമൊക്കെ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്  ഇപ്പോള്‍ സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ രാജി.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News