• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതാ മതില്‍ സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിക്കാനുള്ള വര്‍ഗ്ഗീയ മതില്‍; എംകെ മുനീറിന്റെ വിവാദ പരാമര്‍ശത്തില്‍ നിയമ സഭയില്‍ വാക്‌പോര്.

By Shahina    December 13, 2018   
Niyamasabha

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ സഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ ബഹളം. വനിതാ മതിലുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിനിടെയാണ് സഭയില്‍ ഇന്ന് ബഹളമുണ്ടായത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരുണ്ടായതിനെത്തുടര്‍ന്ന് സഭ പ്രക്ഷുബ്ദമാകുകയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. വര്‍ഗ്ഗീയ മതിലെന്ന് എംകെ മുനീറിന്റെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം.

അടിയന്തര പ്രമേയ നോട്ടീസ് സഭയില്‍ വന്നപ്പോള്‍ തന്നെ പാര്‍ലിമെന്ററികാര്യ മന്ത്രി എകെ ബാലന്‍ തടസ്സവാദമുന്നയിച്ചു. വര്‍ഗ്ഗീയ മതിലെന്ന പരാമര്‍ശം ഉള്ളതിനാല്‍ ഇത് പരിഗണിക്കാനാവില്ലെന്നും സ്ത്രീവിരുദ്ധമായതിനാല്‍ ഇത് അടിയന്ത്രപ്രമേയമായി സഭയില്‍ ഉന്നയിക്കരുതെന്നും എകെ ബാലന്‍ സഭയില്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനുള്ള തീരുമാനം സ്പീക്കര്‍ എടുക്കുകയും അതിനുശേഷം എംകെ മുനീര്‍ നോട്ടീസ് സഭയില്‍ അവതരിപ്പിക്കുകയും ചെയ്യുകയായിരുന്നു.  മുഖ്യമന്ത്രി ഇതിന് വിശദമായ മറുപടി നല്‍കുകയും ചെയ്തു.

സ്ത്രീയ്ക്കും പുരുഷനും തുല്യത ഉറപ്പു വരുത്താനുള്ള ഇടപെടലാണ് ഈ മതിലെന്ന വിശദീകരണം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. ഭരണഘടനാ തത്വങ്ങള്‍ പ്രായോഗികമാക്കാനുള്ള ഇടപെടലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയത്. ഇതിനെ അഭിമാന മതിലായാണ് കാണേണ്ടതെന്നും പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ഇതിനെക്കുറിച്ച് മനസിലാകാത്തതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പണം മുടക്കിയല്ല ഇത്തരമൊരു മതില്‍ നിര്‍മ്മിക്കുന്നത് മറിച്ച് സാമൂഹിക  സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. ഇതിനായി പണം മുടക്കുന്നതും ആളുകളെ സംഘടിപ്പിക്കുന്നതുമെല്ലാം അത്തരം സംഘടനകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ച് വനിതാമതില്‍ സംഘടിപ്പിക്കുന്നുവെന്ന ആരോപണത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിനുശേഷമാണ് ഭരണപക്ഷം അംഗങ്ങള്‍ തന്നെ സഭയുടെ നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിക്കുന്ന രീതിയുണ്ടായത്. പ്രതിപക്ഷ ഉപനേതാവിന്റെഭാഗത്തുനിന്നുണ്ടായ വര്‍ഗ്ഗീയ മതില്‍ എന്ന പരാമര്‍ശം പിന്‍വലിക്കണം എന്നതായിരുന്നു ഭരണപക്ഷത്തിന്റെ ആവശ്യം.

അതേസമയം ഇന്ന് പ്രതിപക്ഷ അംഗങ്ങള്‍ കൂടുതല്‍ വലിയ ബഹളങ്ങളിലേക്ക് പോയില്ല എന്തും ശ്രദ്ധേയമാണ്. ഭരണപക്ഷ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ചെയറിന് സമീപം സംഘടിക്കുകയും പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെയ്ക്കുകയും ചെയ്തു. എന്നാല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും എംകെ മുനീര്‍ അറിയച്ചതോടെ സ്പീക്കര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തിവെയക്കുകയായിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News