• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:43 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'എങ്ക വീട്ടു മാപ്പിളൈ'ക്കെതിരെ പ്രതിഷേധം; 'മാപ്പിളൈ' ആര്യയെ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറ്റിയില്ല

By Web Desk    March 13, 2018   

മറ്റ് റിയാലിറ്റി ഷോകളില്‍ നിന്ന് വ്യത്യസ്ഥമാണ് നടന്‍ ആര്യയ്ക്കു ജീവിതപങ്കാളിയെ കണ്ടെത്താനുള്ള 'എങ്ക വീട്ടു മാപ്പിളൈ' എന്ന റിയാലിറ്റി ഷോ. എന്നാല്‍ ഈ റിയാലിറ്റി ഷോക്കെതിരെ പ്രതിഷേധങ്ങള്‍ കനക്കുകയാണ്.  

റിയാലിറ്റി ഷോയുടെ ഭാഗമായി മത്സരാര്‍ഥിയായ ഒരു പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കുംഭകോണത്ത് പോയ നടനെ വീട്ടിനകത്തു കടക്കാന്‍ ചില വനിതാ സംഘടനകള്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തെ തുടര്‍ന്ന് ഷൂട്ടിംഗ് സംഘത്തിന്  ചെന്നൈയിലേക്കു മടങ്ങേണ്ടിവന്നു.

വരലക്ഷ്മി അതിഥിയായി എത്തിയ എപ്പിസോഡില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ വിവാദസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാസംഘടനകളുടെ പ്രതിഷേധം. ആര്യ മുസ്ലീം ആണെന്നും ആര്യയുടെ യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണ് എന്നും ഷോയില്‍ വരലക്ഷ്മി പറഞ്ഞിരുന്നു. തുടര്‍ന്ന് ആര്യയ്ക്കു വേണ്ടി മതം മാറാന്‍ തയ്യാറാണോ എന്നും വരലക്ഷ്മി ചോദിച്ചു. ചിലര്‍ മാറും എന്നും മറ്റും ചിലര്‍ മാറില്ല എന്നും പറഞ്ഞു. ഇത് വന്‍വിവാദത്തിലേക്ക് വഴിവെച്ചു.

ഇത്തരത്തില്‍ ഒരു ചോദ്യം ഹിന്ദു യുവാവിനു വേണ്ടി ചോദിച്ചാല്‍ അത് അവര്‍ വര്‍ഗീയതയാക്കും എന്നും ഇതു ലൗ ജിഹാദാണ് എന്നുമാണ് ബിജെപി നേതാവ് എച്ച് രാജ ട്വീറ്റില്‍ ആരോപിച്ചത്. സ്ത്രീകളുടെ മനസുവെച്ചു കളിക്കരുത് എന്നും 16 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ഈ റിയാലിറ്റി ഷോ നാണമില്ലാത്ത നാടകമാണെന്നും വിമര്‍ശനമുയര്‍ന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News