• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുഞ്ഞിക്ക സൂപ്പറാട്ടാ.....കരിയര്‍ ഷെയ്പ്പ് ചെയ്ത സംവിധായകര്‍ക്ക് നന്ദി പറഞ്ഞ് ആരാധകരുടെ പ്രീയ താരം

By Web Desk    March 19, 2018   

യുവ താരങ്ങളില്‍ ആരാധകര്‍ക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സ്‌നേഹത്തോടെ താരത്തെ ഡി ക്യു എന്നുമാത്രമാണ് ആരാധകര്‍ വിളിക്കുന്നത്. ആരാധകരുടെ സ്വന്തം കുഞ്ഞിക്കാക്ക് താര ജാഡ ഇല്ലെന്നാണ് ആരാധകരും പറയുന്നത്. അതെ ആരാധകര്‍ പറയുന്നത് ശരിയാണ്. താര പുത്രനാണെന്ന പ്രിവിലേജുകള്‍ക്കുമപ്പുറം കഠിനധ്വാനത്തിലൂടെ വളര്‍ന്നു വന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. 

ദുല്‍ഖറിന്റെ കരിയറില്‍ ഏറ്റവും വലിയ ബ്രേക്കായി മാറിയ രണ്ട് ചിത്രങ്ങളാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ളിയും. ദുല്‍ഖറിന് ഏറെ പ്രിയപ്പെട്ട ഈ സംവിധായകരുടെ ജന്മദിനമാണ് ഇന്ന്. തന്റെ അഭിനയ ജീവിതത്തെ പരുവപ്പെടുത്തിയ ഇരുവര്‍ക്കും ദുല്‍ഖര്‍ പിറന്നാള്‍ ആശംസകര്‍ നേര്‍ന്നു. ഫെയ്സ്ബുക്കിലൂടെയാണ് താരം ആശംസകള്‍ അറിയിച്ചത്.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രവേശം നടത്തിയതെങ്കിലും അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലാണ് ദുല്‍ഖറിനെ ശ്രദ്ധേയനാക്കിയത്. അഞ്ജലി മേനോന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തിലെ മികവുറ്റ അഭിനയത്തിലൂടെ ദുല്‍ഖര്‍ നിരൂപക പ്രശംസയും നേടി.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ളി ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ദുല്‍ഖറിനെ തേടി വന്നതും ഈ ചിത്രത്തിലൂടെയാണ്. ചാര്‍ളിയിലെ ദുല്‍ഖറിന്റെ വേഷവും താടിയുമെല്ലാം ട്രന്‍ഡായി മാറി. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News