• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:54 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശശികല നിരാഹാര സമരത്തിനൊരുങ്ങുന്നു

By Web Desk    February 12, 2017   
Sasikala

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ-ഭരണ അനിശ്ചിതാവസ്ഥ തുടരവേ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി സൂചന. ഞായറാഴ്ച്ച വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരികരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സി വിദ്യാസാഗർ തീരുമാനം വ്യക്തമാക്കിയില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കാനാണ് ശശികലയുടെ തീരുമാനം.

ഗവര്‍ണര്‍ കാലതാമസം വരുത്തുന്നത് പാര്‍ട്ടിയെ പിളര്‍ത്താനെന്ന് കഴിഞ്ഞ ദിവസം ശശികല ആരോപിച്ചിരുന്നു. ഗവർണറുടെ തീരുമാനം വൈകുന്നതിനിടെ പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂടുതൽ നേതാക്കൾ ചേരുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

അതേസമയം ശശികലയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ശശികല മുഖ്യമന്ത്രി ആകുന്നതിനോട് ഗവര്‍ണര്‍ക്ക് അനുകൂല നിലപാടില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News