• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മല്യ  വിദേശത്തേക്ക് പോയതെങ്ങനെ; ഇന്ത്യയില്‍  നിന്ന് കടക്കാന്‍ മല്യയെ അനുവദിച്ചതോ?; സംശയമുന്നയിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

By Web Desk    September 13, 2018   
vijay malya

ന്യൂഡല്‍ഹി: വിജയ് മല്യ സ്വയം രാജ്യം വിട്ടതാണോ അതോ ആരെങ്കിലും വിദേശത്തേക്ക് കടക്കാന്‍ അനുവദിച്ചതാണോ എന്ന ചോദ്യം  ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. 2016 മാര്‍ച്ച് രണ്ടിന് രാജ്യസഭാ എംപിയായിരിക്കെയാണ്  മല്യ ഡല്‍ഹി വിമാനത്താവളം വഴി വിദേശത്തേക്ക് കടന്നത്. ബാങ്കുകള്‍ നല്‍കിയ കേസില്‍ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ എങ്ങനെ മല്യക്ക് വിദേശത്തേക്ക് കടക്കാന്‍  കഴിഞ്ഞൂ എന്ന സംശയമാണ് ഉന്നയിക്കുന്നത്.

മല്യ 12 പെട്ടികളുമായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മല്യയുടെ പേരിലുണ്ടായിരുന്ന ലുക്ക് ഔട്ട് നോട്ടീസും യാത്ര തടയുക എന്ന അറിയിപ്പും കമ്പ്യൂട്ടറില്‍ നിന്ന് അപ്രത്യക്ഷമായി. പകരം ആ സ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുക എന്നതുമാത്രമായി സന്ദേശം മാറി. ഇതാണ് മല്യയുടെ യാത്രയ്ക്ക് വഴിതെളിച്ചത്.

2015 ഒക് ടോബര്‍ 24 ന് ധനമന്ത്രാലയത്തിലെ ചിലരുടെ ഉത്തരവിനെ തുടര്‍ന്നാണ് യാത്ര തടയാനുള്ള ഉത്തരവ് മാറ്റി വിവരം അറിയിക്കുക എന്നതിലേക്ക് ചുരുങ്ങിയതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിക്കുന്നു. ധനമന്ത്രാലയത്തിലെ ആരാണ് ഈ ഉത്തരവിന് പിന്നില്‍ എന്ന് അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നു. ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ ഡല്‍ഹിയിലെത്തി മല്യ ശക്തനായ ആരെയോ കണ്ട് ബ്ലോക്ക് ചെയ്യാനുള്ള ഉത്തവ് റിപ്പോര്‍ട്ട് ചെയ്യുക എന്നതാക്കി മാറ്റി. ആരാണ് ഈ ശക്തനായ വ്യക്തി എന്നാണ് സ്വാമി ചോദിക്കുന്നത്.

വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ടതിന് ഒത്താശ ചെയ്തുവെന്ന പ്രതിപക്ഷ ആരോപണം കത്തിനില്‍ക്കെ ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും വെട്ടിലാക്കി വിജയ് മല്യയുടെ പുതിയ വെളിപ്പെടുത്തല്‍ വന്നത് ബുധനാഴ്ചയാണ്. രാജ്യം വിടും മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെ കണ്ട് സംസാരിച്ചിരുന്നുവെന്നാണ് ലണ്ടനില്‍ മല്യ വെളിപ്പെടുത്തിയത്. എന്നാല്‍ ഒറ്റവരി സംഭാഷണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്നും ജെയ്റ്റ്‌ലി ആണയിടുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വാമി രണ്ട് ട്വീറ്റുകളിലായി വിവാദം കത്തിച്ചത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News