• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മൗലികാവകാശത്തെ പോലെ പ്രധാനമാണ് മതസ്വാതന്ത്ര്യവുമെന്ന് യു എന്‍ അംബാസഡര്‍ നിക്കി ഹാലി

By Web Desk    June 27, 2018   
nikki hali

ന്യൂഡല്‍ഹി:മൗലികാവകാശത്തെ പോലെ പ്രധാനപ്പെട്ടതാണ് മതസ്വാതന്ത്ര്യവുമെന്ന് യു.എസ് അംബാസഡര്‍ നിക്കി ഹാലി അഭിപ്രായപ്പെട്ടു.ഇന്ത്യപോലൊരു മതേതര ജനാധിപത്യ രാജ്യത്തില്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യം പ്രധാന്യമര്‍ഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ കെന്നത്ത് ജസ്റ്റര്‍ക്കൊപ്പം ഡല്‍ഹിയിലെ ഹുമയൂണിന്റെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാലി.രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഹാലി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് സന്തോഷിപ്പിക്കുന്നു. ഇന്ത്യയും യു.എസും തമ്മിലുളള ബന്ധം ഊഷ്മളമായികൊണ്ടിരിക്കുകയാണ്. യു.എസ് തങ്ങളേക്കാള്‍ കരുത്തരായവരോടാണ് ബന്ധം ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ സന്തോഷിക്കുന്നുവെന്നും ഹാലി അറിയിച്ചു.ജനാധിപത്യ രാജ്യങ്ങളുടെ അവസരങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് നിന്ന് ശക്തമായി പോരാടണമെന്നും നിക്കി ഹാലി പറഞ്ഞു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News