• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘ഇടതുമുന്നണിയിലേക്ക് പോകണമെങ്കില്‍ ഒന്നു മൂളിയാല്‍ മതി’: ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് 

By Web Desk    March 14, 2018   

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരില്‍ എന്‍ഡിഎ യോഗം ചേരും. എംപി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് വര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. 

ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ലഭിക്കാതെ ഇനി ബിജെപിയുമായി സഹകരിക്കില്ലെന്നും അദ്ദേഹം ചെങ്ങന്നുരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടതുമുന്നണിയിലേക്ക് പോകണമെങ്കില്‍ ഒന്നു മൂളിയാല്‍ മതി. എല്‍ഡിഎഫിന് മഅദ്‌നിയുമായി സഹകരിക്കാമെങ്കില്‍ ബിഡിജെഎസുമായും സഹകരിക്കാമെന്ന് തുഷാര്‍ പറഞ്ഞു.

ഒരു വിഭാഗം ബിജെപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ചില നേതാക്കള്‍ക്ക് വേണ്ടി തന്നെ ഉപയോഗിച്ചു. ചില ആളുകള്‍ക്ക് മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടിയാണ് പാരവച്ചത്. എംപി ആകാന്‍ ഒരു കാരണവശാലും ആഗ്രഹിച്ചില്ല. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് ലഭിക്കരുതെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ട്. 

അതിന്റെ ഫലമായിട്ടാണ് ഇത്തരം പ്രചരണങ്ങള്‍. അതിന്റെ കാരണം താന്‍ പോയി എംപി സീറ്റ് ചോദിച്ചു എന്നു പറഞ്ഞാല്‍ സീറ്റ് മോഹികളായ ബിജെപി നേതാക്കള്‍ പിന്നോക്കം പോകുമല്ലോ. അതിനുവേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നും തുഷാര്‍ പറഞ്ഞു

ബി.ഡി.ജെ.എസ് നിലപാട് വ്യക്തമാക്കിയതോടെ ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു മുന്നോടിയായി എന്‍.ഡി.എ. യോഗം ചേരാന്‍പോലും കഴിഞ്ഞിട്ടില്ല. ഇന്നു ചേരുന്ന ബി.ഡി.ജെ.എസ്. യോഗത്തില്‍ മുന്നണിയുടെ പ്രവര്‍ത്തനവൈകല്യങ്ങളും ചര്‍ച്ചയാകും. ബി.ജെ.പി. നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതാണ് ബി.ഡി.ജെ.എസിന്റെ കടുത്ത അതൃപ്തിക്കു കാരണം.

കേരളത്തിലെ എന്‍.ഡി.എ. സംവിധാനം കാര്യക്ഷമമല്ലെന്നും തങ്ങളുടെ പരാതികള്‍ അവഗണിച്ചു മുന്നോട്ടുപോയാല്‍ ചെങ്ങന്നൂരില്‍ തിരിച്ചടിനേരിടേണ്ടി വരുമെന്നു തുഷാര്‍ വെള്ളാപ്പള്ളി മുന്നറിയിപ്പു നല്‍കിയിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News