• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്ഥിര നിയമനവും ശമ്പളവും ആവശ്യം; അധ്യാപകര്‍ പ്രതിഷേധിച്ചത് തല മുണ്ഡനം ചെയ്ത്

By Web Desk    July 25, 2018   
teachers-strike

ലക്നൗ: ശമ്പള വര്‍ധനവിനും  സ്ഥിര നിയമനത്തിനുമായി യുപി തലസ്ഥാനമായ ലക്നൗവില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് നൂറ് കണക്കിന് അദ്ധ്യാപകര്‍. താല്‍കാലിക അധ്യാപകരുടെ സംഘടനയായ യുപി ശിക്ഷമിത്ര സംഘിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം..  ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ തലമുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധം.   ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ 50 ദിവസത്തിലേറെയായി ലക്നൗ എക്കോ ഗാര്‍ഡനില്‍ സമരത്തിലായിരുന്നു ഇവര്‍.

ടി.ഇ.ടി പരീക്ഷ വിജയിച്ച താല്‍കാലിക അധ്യാപകര്‍ക്ക് പ്രവേശന പരീക്ഷ കൂടാതെ സ്ഥിര നിയമനം നല്‍കണം എന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. തങ്ങളുടെ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ പ്രഖ്യാപിച്ച കരിദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു തലമുണ്ഡന പ്രതിഷേധം. കഴിഞ്ഞമാസം 13ന് സമരക്കാരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

യു.പിയില്‍ അധികാരത്തിലുണ്ടായിരുന്ന ബി.എസ്.പി സര്‍ക്കാരാണ് രണ്ടു വര്‍ഷത്തെ പരിശീലനം നല്‍കി ശിക്ഷമിത്ര അധ്യാപകരെ നിയമിച്ചത്. 1.73 ലക്ഷത്തോളം വരുന്ന ഈ അധ്യാപകരെ പിന്നീട് വന്ന സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി. എന്നാല്‍ 2017ല്‍ സുപ്രീം കോടതി ഈ നിയമനം അസാധുവാക്കി. ഇതോടെ ഇവരുടെ ശമ്പളം 38,848ല്‍ നിന്ന് 3500 ആയി കുറയുകയും ചെയ്തു. യോഗി ആദിത്യനാഥ് സര്‍ക്കര്‍ ഇത് 10000 ആയി വര്‍ധിപ്പിച്ചെങ്കിലും മാന്യമായ ശമ്പളത്തിനും സ്ഥിര നിയമനത്തിനുമായി ഏറെ നാളായി സമരത്തിലായിരുന്നു ഇവര്‍.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News