• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
01:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ ഹാള്‍ടിക്കറ്റ് കീറി പ്രതികാരം; വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു

By Web Desk    March 14, 2018   

പ്രണയഭ്യര്‍ത്ഥന നിരസിച്ചതിന് സഹപാഠികള്‍ ഹാള്‍ ടിക്കറ്റ് കീറിയതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്. 17 വയസുകാരിയായ തമിഴരസിയാണ് ആത്മഹത്യ ചെയ്തത്. 

ബോര്‍ഡ് പരീക്ഷ നടക്കുന്ന വേളയില്‍ സഹപാഠികള്‍ ഹാള്‍ടിക്കറ്റ് നശിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി മനോവിഷമത്തിലായിരുന്നു. തന്റെ ഭാവി തകര്‍ന്നതായി കരുതിയ തമിഴരസി വീട്ടിലെത്തിയ ശേഷം ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. രണ്ട് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയുടെ ഹാള്‍ടിക്കറ്റ് കീറി കളഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളുടെ പ്രണയാഭ്യര്‍ത്ഥന നിരസച്ചതിന്റെ പ്രതികാരമായിട്ടാണ് ഇവര്‍ ഹാള്‍ടിക്കറ്റ് നശിപ്പിച്ചത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News