• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാചകവാതകത്തിന് വില വര്‍ദ്ധിച്ചത് 59 രൂപ; ഇന്ധനവിലയും കുതിക്കുന്നു 

By Web Desk    October 1, 2018   
sylindar

ന്യൂഡല്‍ഹി: പാചകവാതക സിലിന്‍ഡറിന് വീണ്ടും വിലവര്‍ദ്ധനവ്. ഡല്‍ഹിയില്‍ 2.89 രൂപ വര്‍ധിപ്പിച്ച് സബ്സിഡി സിലിന്‍ഡര്‍ ഒന്നിന് 502.40 രൂപയാക്കി. സബ്സിഡി ഇല്ലാത്തവയ്ക്ക് സിലിന്‍ഡര്‍ ഒന്നിന് 59 രൂപ കൂട്ടി 871.50 രൂപയാക്കി.

കേരളത്തില്‍ സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡര്‍ ഒന്നിന് 54 രൂപ വര്‍ധിച്ച് 869.50 രൂപയായിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന്റെ വില 1450.10 രൂപയില്‍നിന്നും 1497 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

രാജ്യാന്തര വിപണിയിലെ വില, വിദേശ നാണ്യ ഇടപാടിലെ വ്യതിയാനം എന്നിവ വിലയെ സ്വാധീനിക്കുന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി)പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ സബ്സിഡി നിരക്കില്‍ ലഭിക്കുന്ന പാചകവാതക സിലിന്‍ഡറിന് 2.89 രൂപ മാത്രമാണ് വര്‍ധിക്കുന്നതെന്നും ഇത് ജി.എസ്.ടി കാരണമാമെന്നും ഐ.ഒ.സി കൂട്ടിച്ചേര്‍ത്തു.

വിലവര്‍ധനയ്ക്ക് ആനുപാതികമായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്ന സബ്‌സിഡി തുകയിലും വര്‍ധനയുണ്ടായിട്ടുണ്ട്. സെപ്റ്റംബറില്‍ സിലിണ്ടര്‍ ഒന്നിന് സബ്‌സിഡിയായി ലഭിച്ചിരുന്ന 320.49 രൂപ ഒക്ടോബറില്‍ 376.60 ആയി ഉയരും.

അതേസമയം പെട്രോള്‍-ഡീസല്‍ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 32 പൈസയും പെട്രോള്‍ ലിറ്ററിന് 25 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 87.19 രൂപ, ഡീസല്‍ 80.36. കൊച്ചിയില്‍ പെട്രോള്‍ വില 87.78 രൂപ, ഡീസല്‍ 79.11. കോഴിക്കോട് പെട്രോള്‍ 86.03, ഡീസല്‍ 79.37 രൂപ. എന്നിങ്ങനെയാണ് കേരളത്തിലെ ഇന്ധനവില. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News