• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
02:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്വിസ് ബാങ്കില്‍ അവകാശികളില്ലാതെ ഇന്ത്യക്കാരുടെ 300കോടി;രാഷ്ട്രീയ നേതാക്കളുടെ അക്കൗണ്ടുകളാണെന്ന് ആരോപണം

By Web Desk    July 16, 2018   
swiss bank

ന്യൂഡല്‍ഹി:സ്വിസ് ബാങ്ക് പ്രസിദ്ധീകരിച്ച അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകളില്‍ ഇന്ത്യാക്കാരുടെ 300 കോടി.3500 നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ ആറെണ്ണമാണ് ഇന്ത്യക്കാരുടേതാണെന്നാണ് സംശയിക്കുന്നത്.ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടേതാണ് ഈ അക്കൗണ്ടുകള്‍ എന്ന ആരോപണങ്ങളുണ്ട്.ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ആറെണ്ണത്തില്‍ കൂടുതല്‍ നിഷ്‌ക്രിയ അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതായി ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആറെണ്ണത്തിലെ മൂന്ന് അക്കൗണ്ടുകളുടെ ഉടമകളുടെ വിലാസം ഇന്ത്യയില്‍ തന്നെയാണ്. മറ്റ് രണ്ട് അക്കൗണ്ടുകളില്‍ ഒന്ന് പാരീസിലും മറ്റൊന്ന് ലണ്ടനിലുമാണ് വിലാസം നല്‍കിയിരിക്കുന്നത്. അവസാന അക്കൗണ്ടിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വിസ് അവകാശികളില്ലാത്ത സമ്പാദ്യത്തിന്റെ കണക്കുകള്‍ പുറത്തുവിടുന്നത്. 3500 നിഷ്‌ക്രിയ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. ആവശ്യമായ തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ ഉടമകള്‍ക്കോ അവകാശികള്‍ക്കോ അക്കൗണ്ടുകളിലെ തുക കൈമാറാന്‍ തയ്യാറാണെന്നാണ് അധികൃതരുടെ നിലപാട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News