• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാഹുല്‍ ആലിംഗനം; പ്രധാനമന്ത്രി വൈദ്യ പരിശോധന നടത്തണമെ്ന്ന് സുബ്രഹ്മണ്യന്‍ സ്വാമി

By Web Desk    July 22, 2018   
swamy-ahul hugg

ഡല്‍ഹി: പാര്‍ലിമെന്റില്‍ അവിശ്വാസപ്രമേയത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായ് സുബ്രഹ്മണ്യന്‍ സ്വാമി. മോദി വൈദ്യപരിശോധന നടത്തണമെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്.  രാഹുല്‍ ഗാന്ധിയുടേത് അസാന്‍മാര്‍ഗികമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ പെരുമാറ്റം നിരാശജനകമാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെയെന്നും സ്വാമി പറഞ്ഞു.

മോദി കെട്ടിപ്പിടിക്കാന്‍ രാഹുലിനെ അനുവദിക്കരുതായിരുന്നു. റഷ്യക്കാരും ഉത്തരകൊറിയക്കാരുമൊക്കെ വിഷം ചേര്‍ത്ത ഒരു പ്രത്യേകതരം സൂചി ഉപയോഗിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് മോദി ആശുപത്രിയില്‍ എത്തുകയും സുനന്ദയുടെ കൈയില്‍ കണ്ടതുപോലുള്ള അതിസൂക്ഷ്മ സുഷിരങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുകയും വേണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ട്വിറ്ററിലും കുറിച്ചിരുന്നു.

ലോക്‌സഭയിലെ ചര്‍ച്ചയ്ക്കുശേഷമാണ് രാഹുല്‍ ഗാന്ധി മോദിയെ ആലിംഗനം ചെയ്തത്. മോദിക്കെതിരെയും എന്‍ഡിഎ സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചശേഷമായിരുന്നു രാഹുലിന്റെ ആലിംഗനം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News