• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
08:51 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് സുബ്രഹ്മണ്യ സ്വാമി; കോടതിക്ക് ഇതുവരെ വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രതികരണം

By Web Desk    October 21, 2018   
subramanyan swamy

ഡല്‍ഹി: ശബരിമല  വിഷയത്തില്‍ അഭിപ്രായങ്ങള്‍ മാറ്റി പറഞ്ഞ്  ബിജെപി നേതാവ് സുബ്രമണ്യ സ്വാമി. സുപ്രീം കോടതിക്ക് ഇതുവരെ വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.  രാജ്യത്തെ ഹിന്ദുക്കള്‍ ക്ഷുഭിതരായ  സാഹചര്യത്തില്‍  ശരിയായ രീതിയില്‍  പരിഹാരം കണ്ടെത്തണം. സ്ത്രീപ്രവേശനം അനുവദിച്ച വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്രഹ്മണ്യ സ്വാമി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള വിധിയെ സ്വാഗതം ചെയ്ത സുബ്രഹ്മണ്യ സ്വാമി വിധി നടപ്പിലാക്കാന്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ വിധിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ്മുന്‍നിലപാടില്‍ നിന്നും സ്വാമി മലക്കം മറിഞ്ഞത്. സ്ത്രീകളുടെ ജൈവ ഘടന പരിഗണിച്ചാണ് സ്ത്രീ പ്രവേശനം ആചാരപ്രകാരം വിലക്കിയതെന്ന് സ്വയം ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഈ ആചാരം സ്ത്രീകളുടെ തന്നെ ഗുണത്തിനായിട്ടുളളതാണ്.വിധി അനുകൂലമാണെങ്കിലും സ്ത്രീകള്‍ സ്വയം മാറി നില്‍ക്കുകയാണ് പ്രശ്‌നത്തിന് പരിഹാരം.

നക്സലേറ്റുകളും കമ്മ്യുണിസ്റ്റുകളും സ്ത്രീകളാണ് ശബരിമലയില്‍ പ്രശ്നം ഉണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും സുബ്രഹ്മണ്യ സ്വാമി ആരോപിച്ചു. രാജ്യത്തു പല വിധികളും വിശ്വാസികളുടെ എതിര്‍പ്പ് കൊണ്ട് നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യം മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി ഓര്‍മിപ്പിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News