• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JUNE 2018
WEDNESDAY
06:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കശ്മീരില്‍ അപ്രതീക്ഷിതമായി മഞ്ഞിടിച്ചിലില്‍; റെജിമെന്റിലെ മുന്നു സൈനികര്‍ മരിച്ചു

By Web Desk    February 3, 2018   

കശ്മീരില്‍ അപ്രതീക്ഷിതമായി ഉണ്ടായ മഞ്ഞിടിച്ചിലില്‍ പെട്ട് മുന്നു സൈനികര്‍ മരിച്ചു. കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അപകടത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

വൈകിട്ട് 4.30 ന് 21 രജ്പുത് റെജിമെന്റിലെ സൈനികരാണ് മരിച്ചത്. ഇവര്‍ കാവല്‍ നിന്ന സോനാ പാണ്ഡി ഗലി പോസ്റ്റിനടുത്താണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച അഫ്ഗാന്‍- താജിക്കിസ്താന്‍ അതിര്‍ത്തി പ്രഭവകേന്ദ്രമായി 6.2 രേഖപ്പെടുത്തിയ ഭുചലനത്തെ തുടര്‍ന്ന് മേഖലയില്‍ മഞ്ഞിടിച്ചില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

കഴിഞ്ഞ മാസം വാഹനത്തിന് മുകളിലേക്ക് മഞ്ഞിടിഞ്ഞുവീണ് ഒരുവയസുള്ള കുട്ടിയടക്കം 11 പേര്‍ മരിച്ചിരുന്നു. ബോര്‍ഡര്‍സ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ എഞ്ചിനീയറും അന്ന അപകടത്തില്‍ പെട്ടിപരുന്നുവെങ്കിലും പരക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് വിവരം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News