• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
01:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കഞ്ചാവ് നിയമവിധേയമാക്കണം; തന്റെ അമ്മാവന്‍ മരുന്നായി അത് ഉപയോഗിച്ചിരുന്നു;ധരംവീര്‍ ഗാന്ധിയെ പിന്തുണച്ച് നവജോത്‌സിങ് സിദ്ധുവും

By Web Desk    October 2, 2018   

കഞ്ചാവ് നിയമവിധേയമാക്കണമെന്ന അഭിപ്രായവുമായ് ക്യാബിനറ്റ് മന്ത്രി നവജോത്സിങ് സിദ്ധുവും.  പാട്യാല എം.പി ധരംവീര്‍ ഗാന്ധിയുടെ അഭിപ്രായത്തെ പിന്‍തുണച്ചുകൊണ്ടാണ് ഇപ്പോള്‍ സിദ്ധുവും രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ അമ്മാവന്‍ മരുന്നായി കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ദീര്‍ഘായുസ്സുണ്ടായിരുന്നുവെന്നുമാണ് സിദ്ധു അഭിപ്രായപ്പെടുന്നത്. ധരംവീര്‍ ചെയ്യുന്നത് നല്ല കാര്യമാണെന്നും അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും സിദ്ധു വ്യക്തമാക്കി.

സസ്പെന്‍ഷനിലായ എ.എ.പി നേതാവാണ് ധരംവീര്‍ ഗാന്ധി. ഡോക്ടറായ ഇദ്ദേഹം കഞ്ചാവ് കൃഷി നിയമവിധേയമാക്കണമെന്ന് നിലപാടുള്ളയാളാണ്.

പഞ്ചാബ് സര്‍ക്കാരില്‍ ടൂറിസം, സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയാണ് സിദ്ധു. മുന്‍ ക്രിക്കറ്റര്‍ കൂടിയായ സിദ്ധുവിന്‍റെ പ്രസ്താവനയെ പിന്തുണച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തെത്തിയിട്ടുണ്ട്. വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രസ്താവനയ്‌ക്കെതിരെ ശിരോമണി അകാലിദള്‍ രംഗത്തെത്തി. സംസ്ഥാനത്തെ മയക്കുമരുന്നുപയോഗം പരിഹരിക്കാനാവില്ലെന്ന് ഒരു ക്യാബിനറ്റ് മന്ത്രി ഔദ്യോഗികമായി സമ്മതിച്ചിരിക്കുകയാണെന്ന് അകാലിദള്‍ നേതാവായ ദല്‍ജിത് സിങ് ചീമ ആരോപിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News