• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
03:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിമർശനങ്ങൾക്ക് ഫലം കണ്ടു: മിനിമം ബാലന്‍സിനുള്ള പിഴ 75 ശതമാനത്തോളം കുറച്ച് എസ്ബിഐ

By Web Desk    March 13, 2018   

വന്‍ വിമര്‍ശനങ്ങളെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ മിനമം ബാലന്‍സിനുള്ള പിഴ 75 ശതമാനത്തോളം കുറച്ചു. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 25 കോടി ഉപഭോക്താക്കള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.

15 രൂപയാണ് നഗരത്തിലെ ശാഖകളില്‍ ഇനി പിഴയായി ഈടാക്കുക. മുമ്പ് ഇത് 50 രൂപയായിരുന്നു. ഗ്രാമത്തിലെ ശാഖകളിലെ പുതിയ പിഴ നിരക്ക് പത്തു രൂപയാക്കി നിശ്ചയിച്ചു. മുമ്പ് ഇത് 40 രൂപയായിരുന്നു.

നേരെത്ത എട്ടുമാസം കൊണ്ട് 1,771 കോടി രൂപ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ബാങ്ക് ഈടാക്കിയിരുന്നു. ഇതേ തുടര്‍ന്ന വന്‍ വിമര്‍ശനങ്ങളാണ് ഇടപാടുകാരുടെ ഭാഗത്തു നിന്നു വന്നത്.

മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളുടെ സര്‍വീസ് ചാര്‍ജുകള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കുറച്ചിരുന്നു. അക്കൗണ്ടുകളില്‍ മുമ്പ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 40 മുതല്‍ 100 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഇതാണ് പ്രതിഷേധം കാരണം 30 രൂപ മുതല്‍ 50 രൂപ വരെയാക്കി കുറച്ചത്. ഈ പിഴ തുകയാണ് ഇടപാടുകാരുടെ കനത്ത പ്രതിഷേധം കാരണം വീണ്ടും കുറയ്ക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News