• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എസ്ബിഐ എ.ടി.എമ്മില്‍ നിന്ന് ഇനി മുതല്‍ 20000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവില്ല 

By Web Desk    October 2, 2018   

മുംബൈ: ഇനി മുതല്‍  എസ്.ബി.ഐ. എ.ടി.എമ്മില്‍ നിന്ന് ഒരു ദിവസം 20000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവില്ല. ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്‌ഫോമിലെ കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്. ഒക്ടോബര്‍ 31 മുതലാവും ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി പിന്‍വലിക്കാനാകുന്നത്.

എ.ടി.എം. മുഖേനയുള്ള തട്ടിപ്പുകൾ കൂടുന്നതു കൊണ്ടും ഡിജിറ്റൽ പണമിടപാടുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും ആണ് നടപടി. ഇതു സംബന്ധിച്ച വിജ്ഞാപനം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാൻ എല്ലാ ശാഖകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

മിക്ക എ.ടി.എം. ഇടപാടുകളും ചെറിയ തുകയുടേതാണെന്നും കൂടുതൽ ഉപഭോക്താക്കൾക്കും 20,000 രൂപയുടെ പരിധി പര്യാപ്തമായിരിക്കുമെന്നും എസ്.ബി.ഐ. മാനേജിങ് ഡയറക്ടർ പി.കെ. ഗുപ്ത വ്യക്തമാക്കി.ഓഗസ്റ്റ് 17 വരെ 19.38 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്ന് ആർ.ബി.ഐ.യുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് നോട്ടു പിൻവലിക്കലിനു മുമ്പുണ്ടായിരുന്നതിനെക്കാൾ കൂടുതലാണ്. 2011-നു ശേഷം വീടുകളിലെ കറൻസി നിക്ഷേപവും ഉയർന്നിട്ടുണ്ട്. ഇവയ്ക്ക് കടിഞ്ഞാണിടാനും നടപടി സഹായകരമായേക്കും.

 

 

Tags: sbi atm
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News